പാലാ: മാർമ്മല ജലവൈദ്യുത പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.
ഇതു സംബന്ധിച്ചു നിയമസഭയിൽ മാണി സി കാപ്പൻ ഉന്നയിച്ച ഉപക്ഷേപത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കഴിയുന്നത്ര വേഗം പൂർത്തിയാക്കാനുള്ള നടപടികൾ നടന്നുവരികയാണെന്നും മന്ത്രി മാണി സി കാപ്പനെ അറിയിച്ചു.
സംസ്ഥാനത്ത് വൈദ്യുതി ഉൽപാദനം വർദ്ധിപ്പിക്കുന്നതിനായി തുടക്കം കുറിച്ച മാർമല ജലവൈദ്യുത പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാതെ കാലതാമസം നേരിടുന്നതും കാപ്പൻ നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തി.