കേരളാ പ്രൈവറ്റ് സ്കൂൾ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി പൂഞ്ഞാർ എസ്എംവി സ്കൂൾ കായികാധ്യാപകൻ ജോസിറ്റ് ജോൺ വെട്ടം നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.
2013-14 വർഷത്തെ സംസ്ഥാന അധ്യാപക ജേതാവായ ജോസിറ്റ് ജോൺ ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കൂടിയാണ്.
ചേന്നാട് മരിയ ഗൊരേത്തീസ് ഹൈസ്കൂൾ അധ്യാപിക ലിൻസി ആണ് ഭാര്യ. ഡോ. ജോസലിൻ ജോസിറ്റ്, ജോഷ് ജോസിറ്റ് ,ക്യാനഡ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി, ജെസ്വിൻ എന്നിവർ മക്കളാണ്.