Hot Posts

6/recent/ticker-posts

കോവിഡ് വൈറസുണ്ടായത് ചൈനയിലെ ലാബിൽനിന്നുതന്നെയെന്ന്‌ റിപ്പോർട്ട്



വാഷിങ്ടൺ: ലോകത്താകമാനം 70 ലക്ഷം ആളുകളെ കൊന്നൊടുക്കിയ കോവിഡ് മഹാമാരിക്ക് കാരണക്കാരനായ വൈറസിന്റെ ഉദ്ഭവം ചൈനയിലെ ലാബിൽനിന്നുതന്നെയെന്ന് റിപ്പോർ‌ട്ട്. വൈറ്റ്ഹൗസിന് ലഭ്യമായ രഹസ്യാന്വേഷണ റിപ്പോർട്ടിനെ ഉദ്ധരിച്ച് ഒരു യു.എസ്. മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്.


മധ്യചൈനയിലെ വുഹാനിലുള്ള ഹുവാനൻ മാർക്കറ്റാണ് വൈറസിന്റെ പ്രഭവകേന്ദ്രമെന്ന് റിപ്പോർട്ടിൽ പറയുന്നു. അവിടെനിന്നാണ് പിന്നീട് ലോകം മുഴുവൻ വൈറസ് വ്യാപിച്ചത്.


വുഹാനിലേക്ക് വൈറസ് എത്തിയത് ചൈനയിലെ ലബോറട്ടറിയിൽ നിന്നാണെന്നും അത് ഒരുപക്ഷേ സ്വാഭാവികമായി പുറത്തുചാടിയതാകാമെന്നുമാണ് യു.എസ്. ഊർജവകുപ്പിന്റെയും അന്വേഷണവിഭാഗമായ എഫ്.ബി.ഐ.യുടെയും കണ്ടെത്തൽ.


റിപ്പോർട്ടിന്മേൽ കൂടുതൽ പരിശോധനനടത്താൻ ഊർജവകുപ്പിനു കീഴിലുള്ള നാഷണൽ ലബോറട്ടറികളോട് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ അറിയിച്ചു.











Reactions

MORE STORIES

കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്‌ളോക്ക് ഉദ്ഘാടനം
പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളിൽ സഭൈക്യ പ്രാർഥനാ വാരാചരണ സമാപന സമ്മേളനം നടന്നു
സീപ് ഫുട്ബോൾ സൂപ്പർ ലീഗ് അവസാനഘട്ടത്തിലേക്ക്
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
എന്താണ് ചിത്രവധക്കൂട്?
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ഇന്ധനസെസ് നാളെ മുതൽ പ്രാബല്യത്തിൽ;  പഴയതുപോലെയല്ല,  ചിലവ് ഇനിയും കൂടും