Hot Posts

6/recent/ticker-posts

“മില്ലെറ്റ് എക്സ്പോ” ചെറുധാന്യ വിപണന മേളയും ഭക്ഷ്യോത്സവവും പാലായിൽ



ആരോഗ്യ സുരക്ഷയുടെ അനന്തസാധ്യതകൾ ചെറുധാന്യങ്ങളിൽ അടങ്ങിയിരിക്കുന്നു എന്ന തിരിച്ചറിവിൽ ഐക്യരാഷ്ട്രസംഘടന 2023 അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിക്കുന്നു. വർഷാചരണത്തിന്റെ ഭാഗമായി മാർച്ച് 2,3,4 തീയതികളിൽ പാലാ അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റ് അങ്കണത്തിൽ നബാർഡിന്റെയും മില്ലറ്റ് മിഷൻ കേരളയുടേയും സഹകരണത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ചെറു ധാന്യങ്ങളുടെ പ്രദർശനം, ഗ്രാമപഞ്ചായത്തുതല പദ്ധതി ബോധന സെമിനാർ, സാമൂഹ്യ പാചകം, വിത്തുവിതരണം, കൃഷിമുറ പരിശീലനം, ആരോഗ്യസെമിനാർ, മൂല്യവർദ്ധിത ഉല്പന്ന നിർമ്മാണ വിപണനസാധ്യതാ സെമിനാറുകൾ, കാർഷിക മത്സരങ്ങൾ, കലാപരിപാടികൾ എന്നിവയ്ക്കൊപ്പം ഭക്ഷ്യ രുചിമേളയും സംഘടിപ്പിക്കുകയാണ്. 


മാർച്ച് രണ്ടാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് മില്ലറ്റ് പായസ പാചകത്തിന്റെ അവതരണ ക്ലാസ്സ് ആരംഭിക്കും. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ‘മില്ലറ്റ് എക്സ്പോ’ യുടെ ഔപചാരികമായ ഉദ്ഘാടനം രൂപതാദ്ധ്യക്ഷൻ മാർ. ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കും. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷത വഹിക്കും.


മില്ലറ്റ് ലിറ്ററസി പ്രോഗ്രാമിന്റെ ഉദ്ഘാടനം തോമസ് ചാഴിക്കാടൻ എം.പിയും മില്ലറ്റ് വിപണനോദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ.യും നിർവ്വഹിക്കും. മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, നബാർഡ് ജില്ലാ മാനേജർ റെജി വർഗ്ഗീസ്, കിസാൻ സർവ്വീസ് സൊസൈറ്റി സംസ്ഥാനപ്രസിഡന്റ് ജോയി മൂക്കൻതോട്ടം, മില്ലറ്റ് മിഷൻ കേരളയുടെ ജസ്റ്റിൻ രാജ് ശ്രീകാര്യം, ഭൂമികയുടെ പ്രസിഡന്റ് എബി പൂണ്ടിക്കുളം, പി.എസ്. ഡബ്ലിയു. എസ്. ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ, അസി: ഡയറക്ടർമാരായ ഫാ. ജോസഫ് താഴത്തുവരിക്കയിൽ, ഫാ. ജോർജ് വടക്കേത്തൊട്ടിയിൽ,  ഡാന്റീസ് കൂനാനിക്കൽ, സിബി കണിയാംപടി തുടങ്ങിയവർ പ്രസംഗിക്കും. 



വൈകിട്ട് നാലിന് ‘ചെറു ധാന്യങ്ങൾ ആരോഗ്യത്തിന്’ എന്ന വിഷയം അടിസ്ഥാനമാക്കി സെമിനാർ നടക്കും. വൈകിട്ട് ആറിന് വൊഡാഫോൺ കോമഡി സ്റ്റാർസ് ഫെയിം സന്തോഷ് മേവട ആന്റ് ടീം കോമഡി ഷോ അവതരിപ്പിക്കും. മൂന്നാം തീയതി വെള്ളിയാഴ്ച രാവിലെ ഒൻപതരയ്ക്ക് മില്ലറ്റ് വിഭവ പാചക ക്ലാസ്സ് തുടങ്ങും. പത്തരയ്ക്ക് ഗ്രാമപഞ്ചായത്തുകൾക്ക് നടപ്പിലാക്കാവുന്ന ചെറുധാന്യകൃഷി പദ്ധതികളെ കുറിച്ച് സെമിനാർ നടക്കും. 


വികാരി ജനറാൾ മോൺ. ജോസഫ് തടത്തിലിന്റെ അദ്ധ്യക്ഷതയിൽ സെബാസ്റ്റ്യൻ കുളത്തുങ്കൾ എം.എൽ.എ. സെമിനാർ ഉദ്ഘാടനം ചെയ്യും. കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിലെ പ്രോഗ്രാം കോ ഓഡിനേറ്റർ ഡോ. ജി. ജയലക്ഷ്മി, ഓർ​ഗാനിക് കേരളയുടെ ടെക്നിക്കൽ മെമ്പർ എം.എം. അബ്ബാസ് എന്നിവർ ക്ലാസ്സ് നയിക്കും. 


പഞ്ചായത്തു പ്രസിഡന്റുമാരായ ജോയി കുഴിപ്പാല മീനച്ചിൽ, രൺജിത്. ജി. മീനാഭവൻ മുത്തോലി, പി. എൽ. ജോസഫ് മൂന്നിലവ്, വിജി ജോർജ് തിടനാട്, അനുപമ വിശ്വനാഥ് തലപ്പലം, നിമ്മി ട്വിങ്കിൾ രാജ് കൊഴുവനാൽ, മഞ്ജു ബിജു കരൂർ, സൈനമ്മ ഷാജു കടുത്തുരുത്തി, ലിസി സണ്ണി ഭരണങ്ങാനം, ഉഷാ രാജു കടനാട്, ജാൻസി ബാബു അകലക്കുന്നം, ജൽ ജീവൻ പ്രോജക്ട് മാനേജർ ഡാന്റീസ് കൂനാനിക്കൽ ,കർഷകബാങ്ക് പ്രോജക്ട് ഓഫീസർ പി.വി.ജോർജ് പുരയിടം തുടങ്ങിയവർ പ്രസംഗിക്കും.


ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക്  ‘ചെറു ധാന്യ കർഷക സംഗമം’ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും. കത്തീഡ്രൽ വികാരി റവ. ഡോ. ജോസഫ് കാക്കല്ലിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗങ്ങളായ ജോസ്മോൻ മുണ്ടയ്ക്കൽ, ഷോൺ ജോർജ്, രാജേഷ് വാളിപ്ലാക്കൽ, വിസിബ് സെക്രട്ടറി കെ. സി. തങ്കച്ചൻ, പാലാഹരിതം ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ തോമസ് മാത്യു, പാലാ സാൻതോം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ സിബി കണിയാംപടി, പ്രോജക്ട് ഓഫീസർ മെർലി ജയിംസ് തുടങ്ങിയവർ പ്രസംഗിക്കും. 


തിരുവല്ല മില്ലറ്റ് ബാങ്കിലെ പ്രശാന്ത് ജഗൻ ക്ലാസ് നയിക്കും. സെമിനാറിനു ശേഷം വൈകിട്ട് ആറരയ്ക്ക് ഫോക്ലോർ അക്കാഡമി അവാർഡ് ജേതാവ് പി. സി. ദാസ് നയിക്കുന്ന നെടുംകുന്നം കളം നാടൻ കലാസമിതിയിലെ കലാകാര•ാർ നാടൻപാട്ടും ദൃശ്യാവിഷ്കാരവും ‘പാലുവം പെണ്ണ്’ പ്രോഗ്രാം അവതരിപ്പിക്കും.




സമാപന ദിവസമായ നാലാം തീയതി ശനിയാഴ്ച രാവിലെ പത്തിന് ചെറുധാന്യകൃഷി  മൂല്യവർദ്ധിത ഉല്പന്ന നിർമ്മാണം എന്ന വിഷയത്തിൽ സെമിനാർ നടക്കും. രൂപതാ പ്രൊക്യുറേറ്റർ റവ ഫാ. ജോസ് മുത്തനാട്ടിന്റെ അദ്ധ്യക്ഷതയിൽ കേരള ബാങ്ക് ഡയറക്ടർ കെ. ജെ. ഫിലിപ്പ് കുഴികുളം സെമിനാർ ഉദ്ഘാടനം ചെയ്യും.  ഗ്ലോബൽ മില്ലറ്റ് ഫൗണ്ടേഷൻ ചെയർമാൻ നാസർ എഴുത്താനിക്കാട്ട് ക്ലാസ്സ് നയിക്കും. തുടർന്ന് മില്ലറ്റ് ഉല്പന്നങ്ങളുടെ വിപണനസാധ്യതകൾ എന്ന വിഷയത്തിൽ മില്ലറ്റ് മിഷൻ കേരളയുടെ എൽ. പങ്കജാക്ഷൻ ശാന്തിഗ്രാം ക്ലാസ്സ് നയിക്കും. സ്റ്റാഫ് സെക്രട്ടറി ജോയി മടിയ്ക്കാങ്കൽ, പാലാ സാൻതോം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി സി.ഇ.ഒ. വിമൽ ജോണി, പാലാ ഹരിതം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി സി.ഇ.ഒ. മാനുവൽ ആലാനി തുടങ്ങിയവർ സംസാരിക്കും.

 ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് സമാപന സമ്മേളനം മാണി. സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വികാരി ജനറാൾ മോൺ. ജോസഫ് മലേപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. കേരള സോഷ്യൽ സർവ്വീസ് ഫോറം ഡയറക്ടർ റവ. ഫാ. ജേക്കബ് മാവുങ്കൽ മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പൽ കൗൺസിലർ വി. സി. പ്രിൻസ്, പി.എസ്.ഡബ്ലിയു.എസ്. സാരഥികളായ ഫാ.തോമസ് കിഴക്കേൽ, ഫാ. ജോസഫ് താഴത്തുവരിക്കയിൽ, ഫാ. ജോർജ് വടക്കേ തൊട്ടിയിൽ എന്നിവർ പ്രസംഗിക്കും. എല്ലാ ദിവസങ്ങളിലും ചെറുധാന്യ വിഭവങ്ങൾക്കൊപ്പം നാടൻ ഭക്ഷ്യ വിഭവങ്ങളുടെ സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണ്. ബ്രദർ. ജോ ചിങ്ങം തോട്ടത്തിൽ, ഡാന്റീസ് കൂനാനിക്കൽ, സിബി കണിയാംപടി, ജോയി മടിക്കാങ്കൽ, പി. വി. ജോർജ് പുരയിടം, ജോസ് നെല്ലിയാനി, ജോയി വട്ടക്കുന്നേൽ, സാജു വടക്കേൽ, മാനുവൽ ആലാനി, വിമൽ ജോണി, ജസ്റ്റിൻ ജോസഫ്, ജോസുകുട്ടി കണ്ടത്തിൽ, എബിൻ ജോയി, മെർലി ജെയിംസ്, സൗമ്യ ജെയിംസ്, സിൽവിയാ തങ്കച്ചൻ, ആലീസ് ജോർജ്, അനു റജി, ക്ലാരിസ് ചെറിയാൻ, ഷീബാ ബെന്നി, ജയ്സി മാത്യു, ശാന്തമ്മ ജോസഫ്, ഷീലാ ബെന്നി, സെലിൻ ജോർജ്, ജിഷാ സാബു, ലിജി ജോൺ, ഷിജി മാത്യു, സാലി ബേബി, ആനി റേച്ചൽ  ജോസഫ്, സി. ഗ്രെയ്സ് സി.എം.സി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുക്കും.              


വാർത്താ സമ്മേളനത്തിൽ പി.എസ്.ഡബ്ലിയു.എസ് ഭാരവാഹികളായ ഫാ. തോമസ് കിഴക്കേൽ, ഫാ.ജോസഫ് താഴത്തുവരിക്കയിൽ, ഡാന്റീസ് കൂനാനിക്കൽ, ബ്രദർ ജോചിങ്ങം തോട്ടത്തിൽ, ജോയി മടിയ്ക്കാങ്കൽ തുടങ്ങിയവർ സംബന്ധിച്ചു. മില്ലറ്റ് എക്സ്പോയുടെ പ്രചരണാർത്ഥം മാർച്ച് 1ന് രാവിലെ ഒൻപതിന് വിളംബരവാഹന പ്രയാണം ആരംഭിക്കും. 

പാലാ കൊട്ടാരമറ്റം പ്രൈവറ്റ് ബസ്സ് സ്റ്റാന്റിൽ ചേർപ്പുങ്കൽ ബി.വി.എം. കോളജിലെ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ " വിളംബര ചുവടുകൾ " ഫ്ലാഷ് മോബ് അവതരിപ്പിക്കും. മില്ലറ്റ് മിഷൻ കേരളയുടെ ചീഫ് കോ ഓർഡിനേറ്റർ പി.കെ. ലാൽ പരിപാടി ഉദ്ഘാടനം ചെയ്യും. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിക്കും.

Reactions

MORE STORIES

കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്‌ളോക്ക് ഉദ്ഘാടനം
പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളിൽ സഭൈക്യ പ്രാർഥനാ വാരാചരണ സമാപന സമ്മേളനം നടന്നു
സീപ് ഫുട്ബോൾ സൂപ്പർ ലീഗ് അവസാനഘട്ടത്തിലേക്ക്
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
എന്താണ് ചിത്രവധക്കൂട്?
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ഇന്ധനസെസ് നാളെ മുതൽ പ്രാബല്യത്തിൽ;  പഴയതുപോലെയല്ല,  ചിലവ് ഇനിയും കൂടും