Hot Posts

6/recent/ticker-posts

ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂളിന്റെ 'കാരുണ്യത്തിന്റെ സ്നേഹ പൊതി' അമ്പതാം ദിവസം




ചേന്നാട്: കാരുണ്യത്തിന്റെ സ്നേഹ പൊതി 50 ദിനങ്ങൾ പിന്നിടുമ്പോൾ കൂടുതൽ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ് ചേന്നാട് സെന്റ് മരിയ  ഗോരോത്തിസ് ഹൈസ്കൂൾ. പഠനത്തോടപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയാണ് അധ്യാപകർ.


കഴിഞ്ഞ ജൂൺ മാസത്തിൽ ആരംഭിച്ച 'സ്നേഹ പൊതി' മണിയംകുളം രക്ഷാഭവനിലെ സഹോദരങ്ങൾക്കാണ് നല്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസമാണ് അറുപത് പൊതികൾ നല്കുന്നത്. അമ്പത് ദിവസങ്ങൾ പിന്നിട്ട സന്തോഷത്തിൽ വിദ്യാർത്ഥികൾ സ്നേഹ മധുരം എന്ന പോഗ്രാം സംഘടിപ്പിച്ചു.



സ്നേഹ പൊതിയോടൊപ്പം വിദ്യാർത്ഥികളുടെ സംഭാവനയും രക്ഷാ ഭവൻ മദർ സുപ്പുരിയറിന് ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസിഎസ്എച്ച് കൈമാറി. കൂടാതെ എല്ലാ വിശേഷ ദിനങ്ങളിലും മുഴുവൻ അന്തേവാസികൾക്കും ഭക്ഷണവും വസ്ത്രങ്ങളും സമ്മാനിക്കും.



സ്വയം തൊഴിലൂടെ സോപ്പ്, ലോഷൻ നിർമ്മാണത്തിലൂടെ കിട്ടുന്ന തുകയും വിദ്യാർത്ഥികൾ കാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെയ്ക്കുന്നു. സിസ്റ്റർ ലിറ്റി ഡി എസ് ടി, ജീസാ ജെയ്സൺ, ലിൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നല്കുന്നു.













Reactions

MORE STORIES

കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്‌ളോക്ക് ഉദ്ഘാടനം
പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളിൽ സഭൈക്യ പ്രാർഥനാ വാരാചരണ സമാപന സമ്മേളനം നടന്നു
സീപ് ഫുട്ബോൾ സൂപ്പർ ലീഗ് അവസാനഘട്ടത്തിലേക്ക്
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
എന്താണ് ചിത്രവധക്കൂട്?