Hot Posts

6/recent/ticker-posts

സ്വകാര്യ ബസുടമകൾ പ്രതിഷേധിച്ചു



സ്വകാര്യ ബസ് സർവീസുകളെ തകർക്കുന്ന സമീപനത്തിൽ നിന്നു സർക്കാരും മോട്ടർവാഹന വകുപ്പും പിൻമാറണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ സമരത്തിന്. കോട്ടയം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ  ഗാന്ധിസ്ക്വയറിൽ നിന്ന് കലക്ടറേറ്റിലേക്ക് മാർച്ചും തുടർന്ന് ധർണയും നടത്തി.


ബസുകളിൽ സ്ഥാപിക്കുന്ന ക്യാമറകൾ സൗജന്യമായി നൽകുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക, വിദ്യാർഥി യാത്രാ സൗജന്യത്തിനു മാനദണ്ഡം തീരുമാനിക്കുക, ദൂരപരിധി പരിഗണിക്കാതെ പെർമിറ്റ് പുതുക്കി നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. 



കോവിഡ് പ്രതിസന്ധിക്കു ശേഷം തിരികെ കയറാൻ കഴിയാത്ത വിധം പ്രതിസന്ധിയിലാണ് സ്വകാര്യ ബസ് മേഖലയെന്ന് അസോസിയേഷൻ നേതാക്കൾ പറയുന്നു. വരുമാനത്തിൽ ഭീമമായ കുറവുണ്ടായി. ഇതിനൊപ്പമാണ് ഇന്ധന സെസെന്ന അധിക ഭാരം. 


140 കിലോമീറ്ററിൽ കൂടുതൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് താൽക്കാലിക പെർമിറ്റുകൾ പുതുക്കി നൽകില്ലെന്ന തീരുമാനം കിഴക്കൻ മേഖലയിലേക്ക് സർവീസ് നടത്തുന്ന അൻപതിലധികം ബസുകളെ പ്രതിസന്ധിയിലാക്കും.


മാനദണ്ഡമില്ലാതെ നൽകുന്ന കൺസഷൻ കാർഡിന്റെ ദുരുപയോഗവും വരുമാന നഷ്ടമുണ്ടാക്കുന്നുവെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ.








Reactions

MORE STORIES

കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്‌ളോക്ക് ഉദ്ഘാടനം
പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളിൽ സഭൈക്യ പ്രാർഥനാ വാരാചരണ സമാപന സമ്മേളനം നടന്നു
സീപ് ഫുട്ബോൾ സൂപ്പർ ലീഗ് അവസാനഘട്ടത്തിലേക്ക്
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
എന്താണ് ചിത്രവധക്കൂട്?