Hot Posts

6/recent/ticker-posts

ഭക്ഷണമുണ്ടാക്കിയില്ല; അമ്മയെ അടിച്ചുവീഴ്ത്തി, നിലത്തിട്ട് ചവിട്ടി മകൻ

പ്രതീകാത്മക ചിത്രം


ഭക്ഷണം പാകം ചെയ്തുനല്‍കിയില്ലെന്ന് പറഞ്ഞ് വൃദ്ധമാതാവിന് മകന്റെ ക്രൂരമര്‍ദനം. കൊല്ലം ആയൂര്‍ തേവന്നൂര്‍ സ്വദേശിനിയായ ദേവകി(68)യെയാണ് മകന്‍ മനോജ് ക്രൂരമായി ആക്രമിച്ചത്. മനോജിനെ ചടയമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. മനോജ് അമ്മയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.



കഴിഞ്ഞദിവസം രാത്രിയാണ് മനോജ് അമ്മയെ ക്രൂരമായി മര്‍ദിച്ചത്. അമ്മ ആഹാരം പാകം ചെയ്തില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ആദ്യം അമ്മയെ അസഭ്യം പറയുകയും പിന്നാലെ വടി കൊണ്ട് ഉള്‍പ്പെടെ ആക്രമിക്കുകയുമായിരുന്നു. അടിയേറ്റ് നിലത്തുവീണ ദേവകിയെ നിരന്തരം ചവിട്ടുകയും പിന്നീട് നിലത്തിട്ട് വലിച്ചിഴക്കുകയും ചെയ്തു.



സ്ഥിരമായി മദ്യപിച്ചെത്തുന്ന മനോജ് അമ്മയെ അസഭ്യം പറയുന്നതും വഴക്കുണ്ടാക്കുന്നതും പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതോടെ ദേവകിയുടെ വീട്ടില്‍ നാട്ടുകാര്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. 



കഴിഞ്ഞ ദിവസവും മനോജ് അമ്മയെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തതോടെ നാട്ടുകാര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. കസ്റ്റഡിയിലുള്ള മനോജ് നേരത്തെ പോക്‌സോ കേസില്‍ ജയിലില്‍ കിടന്നയാളാണ്.











Reactions

MORE STORIES

കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്‌ളോക്ക് ഉദ്ഘാടനം
പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളിൽ സഭൈക്യ പ്രാർഥനാ വാരാചരണ സമാപന സമ്മേളനം നടന്നു
സീപ് ഫുട്ബോൾ സൂപ്പർ ലീഗ് അവസാനഘട്ടത്തിലേക്ക്
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
സംസ്ഥാന നീന്തൽ മത്സരം പാലായിൽ
എന്താണ് ചിത്രവധക്കൂട്?