അന്താരാഷ്ട്ര വനിതാദിനത്തിൽ വനിതാ സംരംഭകരെ ജെ.സി.ഐ പാലാ സൈലോഗ്സ് ആദരിച്ചു. വനിതാ സംരംഭകരായ മോളി ജോസഫ് (കീർത്തി പ്രോഡക്ട്സ്, തലപ്പലം), ശ്രുതി കൃഷ്ണ ( ശ്രുതീസ് കളക്ഷൻസ്, കിടങ്ങൂർ) എന്നിവരെ ബിസിനസ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.
ജെ.സി.ഐ പാലാ സൈലോഗ്സിൻ്റെ പ്രസിഡൻറ് ജെ.സി.ഐ സെനറ്റർ അലക്സ് ടെസ്സി ജോസ് അധ്യക്ഷനായ യോഗത്തിൽ ജെ.സി.ഐ പാലാ സൈലോഗ്സിൻ്റെ സെക്രട്ടറി ജെ സി അബിൻ സി ഉബൈദ്, മറ്റ് അംഗങ്ങളായ ജെ സി രാധാകൃഷ്ണൻ എസ്, ജെ സി ഓമന രാധാകൃഷ്ണൻ, ജെ സി അനുപ എബ്രാഹം, ജെ സി ജുബി മൂഴിയാങ്കൽ, സംരംഭകനായ സതീഷ് ജോർജ് നമ്പുടാകം (റെലിയൻ്റ് മ്യൂചൽ ബെനഫിറ്റ് നിധി, അമ്പാറ) എന്നിവർ പങ്കെടുത്തു.











