ജെ.സി.ഐ പാലാ സൈലോഗ്സിന്റെ നേതൃത്വത്തിൽ പരീക്ഷ ഒരുക്ക സെമിനാറും ജീവിത വിജയത്തിനായുള്ള ക്‌ളാസ്സുകളും നടത്തി.
രാമപുരത്ത് പ്രവർത്തിക്കുന്ന ജാനകി ബാലികാ മന്ദിരത്തിലെ കുഞ്ഞുങ്ങൾക്കായാണ് പരീക്ഷാ ഒരുക്ക സെമിനാറും, ജീവിത വിജയത്തിന് തിരിതെളിക്കാം എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സുകളും സംഘടിപ്പിച്ചത്.
പരിശീലകരായ ജെസി അബിൻ സി ഉബൈദ്, ജെസി എസ് രാധാകൃഷ്ണൻ, ജെസി ഓമന രാധാകൃഷ്ണൻ, ജെസി ഡോക്ടർ ഡെന്നി തോമസ്, ജെസി അനുപ എബ്രഹാം എന്നിവർ ക്ലാസ് നയിച്ചു.
ജീവിതത്തിലെ വെല്ലുവിളികൾ നേരിടേണ്ടത് എങ്ങനെ എന്നും, ശുഭാപ്തി വിശ്വാസത്തോടെ എങ്ങനെ പരീക്ഷയെ നേരിടാം എന്നും ഈ ക്ലാസ്സുകളിലൂടെ കുഞ്ഞുങ്ങളെ പരിശീലിപ്പിച്ചു.










