കാവുംകണ്ടം ഇടവകയിലെ ഏ കെ സി സി, പിതൃവേദി, കേരള ലേബർ മൂവ്മെന്റ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ അമ്പാറ നിരപ്പേൽ ഉപാസന സ്വാശ്രയസംഘം ഗ്രൂപ്പിന്റെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന യു. ടെക് സ്റ്റീലിന്റെയും സ്വയംതൊഴിൽ സംരംഭ പദ്ധതികൾ, സ്വാശ്രയ സംഘ പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് വിശദമായി പഠിക്കുന്നതിനു വേണ്ടി പഠനയാത്ര നടത്തി.
തോമസ് തെക്കേകുരുവിനാൽ, ജിമ്മിച്ചൻ തകിടിയേൽ, ഷിജു അമ്പാട്ട്, മാണിച്ചൻ തകിടിയേൽ തുടങ്ങിയവർ വിവിധ പ്രവർത്തന പദ്ധതികളെ കുറിച്ച് വിശദമായി ക്ലാസ് നയിച്ചു.
വികാരി ഫാ.സ്കറിയ വേകത്താനം, ബിജു കോഴിക്കോട്ട്, അഭിലാഷ് കോഴിക്കോട്ട്, അജിമോൾ പള്ളിക്കുന്നേൽ, ബിജു കണ്ണഞ്ചിറ തുടങ്ങിയവർ പഠനയാത്രയ്ക്ക് നേതൃത്വം നൽകി.










