മരിയ സദനം ചാരിറ്റിബിൾ ട്രസ്റ്റിന്റെ കീഴിൽ മുത്തോലി പഞ്ചായത്ത് പന്തത്തലയിൽ പുനരധിവാസ കേന്ദ്രം ഒരുങ്ങുന്നു. മരിയ സദനത്തിന്റെ 25- മത് വാർഷിക ദിനമായ മാർച്ച് 14 ന് തലചായ്ക്കാൻ ഒരിടം എന്ന പേരിൽ ആരംഭിക്കുന്ന സ്‌ഥാപനത്തിന്റെ വെഞ്ചരിപ്പ് കർമ്മം പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും.
മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് ജി മീനാഭവന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ആംസ്റ്റർഡാമിൽ നിന്നുള്ള ഫിലിപ്സ് ലൈറ്റിംഗ് കമ്പനി ആയ സിഗ്നിഫൈയുടെ ഗ്ലോബൽ ചീഫ് ഡിജിറ്റൽ ആൻഡ് ഇൻഫർമേഷൻ ഓഫീസർ ഡോ. ടോണി തോമസ് ഉദ്ഘാടനം നിർവഹിക്കും.
ഓരോ പഞ്ചായത്തുകളിലും അനാഥരെ സംരക്ഷിക്കുന്നതിനായി പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കുക എന്നത്തിന്റെ ആദ്യപടി ആയിട്ടാണ് 20 പേർക്കായുള്ള തല ചായിക്കാനൊരിടം എന്ന പ്രൊജക്റ്റ് ആരംഭിച്ചിരിക്കുന്നതെന്ന് സന്തോഷ് മരിയ സദനം പറഞ്ഞു. വാർത്ത സമ്മേളനത്തിൽ സന്തോഷ് മരിയ സദനം, അഡ്മിനിസ്ട്രേറ്റർ നിഖിൽ സെബാസ്റ്റ്യൻ, റ്റിസോൺ ചന്ദ്രൻകുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.