Hot Posts

6/recent/ticker-posts

പാലാ നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്ക് തെരഞ്ഞെടുപ്പ് നടന്നു



പാലാ: വിവിധ നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ചെയർമാൻമാരെ തെരഞ്ഞെടുത്തു.


കേരളാ കോൺ​ഗ്രസ് (എം) ലെ ധാരണ പ്രകാരം പാർട്ടി അംഗങ്ങളായ മുൻ സ്ഥിരം സമിതി ചെയർമാൻമാർ രാജിവച്ചതിനെ തുടർന്നാണ് പുതിയ ചെയർമാൻമാരെയും അംഗങ്ങളേയും തെരഞ്ഞെടുത്തത്. അംഗങ്ങൾ രാജിവച്ച ഒഴിവിൽ കഴിഞ്ഞ ദിവസം പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തിരുന്നു.


വികസനകാര്യ സ്ഥിരം സമിതിയിലേക്ക് സാവിയോ കാവുകാട്ട്, ആരോഗ്യസ്ഥിരം സ്ഥിരം സമിതിയിലേക്ക് ഷാജു തുരുത്തൻ, മരാമത്ത് സ്റ്റാൻൻെറിംഗ് കമ്മിറ്റിയിൽ മായാപ്രദീപ്, വിദ്യാഭ്യാസ സ്ഥിരം സമിതിയിൽ ബിജി ജോജോ കുടക്കച്ചിറയും ചെയർമാൻമാരായി തെരഞ്ഞെടുക്കപ്പെട്ടു (എല്ലാവരും കേരളാ കോൺ​ഗ്രസ് (എം). 






ആരോഗ്യം, വികസനം കമ്മിറ്റികളിലേക്ക് യു.ഡി.എഫ് മത്സരിച്ചിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്ഥിരം സമിതി ചെയർമാൻമാർക്ക് കേരളാ കോൺ​ഗ്രസ് (എം) ടൗൺ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.


ബിജു പാലൂപടവൻ അദ്ധ്യക്ഷത വഹിച്ചു.ടോബിൻ.കെ.അലക്സ്, ആൻ്റോ പടിഞ്ഞാറേക്കര ,ബൈജു കൊല്ലം പറമ്പിൽ,ലീന സണ്ണി, നീന ചെറുവള്ളി, ജോസ് ചീരാംകുഴി എന്നിവർ പ്രസംഗിച്ചു.










Reactions

MORE STORIES

കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്‌ളോക്ക് ഉദ്ഘാടനം
പൗലോസ് ശ്ലീഹായുടെ മാനസാന്തര തിരുനാളിൽ സഭൈക്യ പ്രാർഥനാ വാരാചരണ സമാപന സമ്മേളനം നടന്നു
സീപ് ഫുട്ബോൾ സൂപ്പർ ലീഗ് അവസാനഘട്ടത്തിലേക്ക്
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
എന്താണ് ചിത്രവധക്കൂട്?
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ഇന്ധനസെസ് നാളെ മുതൽ പ്രാബല്യത്തിൽ;  പഴയതുപോലെയല്ല,  ചിലവ് ഇനിയും കൂടും