Hot Posts

6/recent/ticker-posts

കടൽ 'കീഴടക്കി' പ്ലാസ്റ്റിക്! ഗുരുതര സാഹചര്യമെന്ന് വിദഗ്ധര്‍

പ്രതീകാത്മക ചിത്രം

സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം 2040 ഓടെ മൂന്നിരട്ടിയാകുമെന്ന് പഠനങ്ങള്‍. 2019-ല്‍ സമുദ്രങ്ങളില്‍ 171 ട്രില്ല്യണ്‍ പ്ലാസ്റ്റിക്കുകള്‍ ഉണ്ടായിരുന്നതായി യു.എസ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാനായി ക്യാംപയിന്‍ നടത്തുന്ന സംഘടന കൂടിയാണിത്. മലിനീകരണം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ 2040 ഓടെ പ്ലാസ്റ്റിക് മാലിന്യത്തില്‍ 2.6 മടങ്ങ് വര്‍ധനവ് രേഖപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.



1979 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 11,777 സമുദ്ര സ്റ്റേഷനുകളെ കേന്ദ്രീകരിച്ചാണ് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യവും ഇക്കാലയളവില്‍ സമുദ്രങ്ങളില്‍ വര്‍ധിച്ചു, ഇത് ഗുരുതരമായ സാഹചര്യമാണ്.


ഉറവിടത്തില്‍ തന്നെ പ്രശ്‌നത്തിന് പരിഹാരം കാണുന്ന തലത്തില്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ഒരു ആഗോള ഉടമ്പടിയാണ് വേണ്ടതെന്ന് വിദ്ഗധര്‍ പറയുന്നു.



മൈക്രോപ്ലാസ്റ്റിക്കുകള്‍ സമുദ്ര മലിനീകരണത്തിന് കാരണമാകുന്നുമുണ്ട്. സമുദ്രജീവികള്‍ പലപ്പോഴും ഭക്ഷണമെന്ന് തെറ്റിദ്ധരിച്ച് മൈക്രോപ്ലാസ്റ്റിക്കുകള്‍ ആഹാരമാക്കുന്നു. ആഗോള തലത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ അടുത്ത 10 മുതല്‍ 15 വര്‍ഷത്തിനുള്ളില്‍ പ്ലാസ്റ്റിക് മാലിന്യത്തില്‍ ഇരട്ടി വര്‍ധനവ് രേഖപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്.











Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
മഞ്ഞാമറ്റം സെന്റ് ആന്റണീസ് എൽപി സ്കൂൾ വാർഷികാഘോഷം മാർച്ച് 10ന്