അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഇടപെട്ട് ഇടമല അങ്കണവാടിക്ക് ഭീഷണിയായ കൂറ്റൻ വാകമരം മുറിച്ചുനീക്കി.കഴിഞ്ഞ ശനിയാഴ്ച( 04/03/2023) ആണ് അങ്കണവാടിക്ക് ഭീഷണിയായ കൂറ്റൻ വാക മരം എംഎൽഎ സന്ദർശിച്ചത്.
പിറ്റേന്ന് ഞായറാഴ്ച മുതൽ വാഗമരം വെട്ടാൻ ആരംഭിച്ച എങ്കിലും മൂന്നുദിവസത്തെ നീണ്ട ശ്രമങ്ങൾക്ക് ശേഷമാണ് നിലത്ത് വീഴിക്കാൻ സാധിച്ചത്. മാസങ്ങളോളം ചുവപ്പുനാടയിൽ കുരുങ്ങിയ നീണ്ട ജനകീയ ആവശ്യമാണ് ഇപ്പോൾ നടപ്പായത്.
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തും, പൊതുമരാമത്ത് വകുപ്പും ജനങ്ങളുടെ ആവശ്യം നിറവേറ്റാൻ എല്ലാ സഹായവുമായി ഒന്നിച്ച് പരിശ്രമിച്ചു. അങ്കണവാടിക്ക് ഭീഷണിയായ കൂറ്റൻ വാകമരം വെട്ടി നീക്കിയതിന്റെ ആശ്വാസത്തിലാണ് അങ്കണവാടിയിലെ കുട്ടികളും രക്ഷിതാക്കളും.











