Hot Posts

6/recent/ticker-posts

ബാങ്ക്ശാഖ നിർത്തലാക്കൽ; പ്രതിഷേധ ധർണ്ണ നടത്തി



കാഞ്ഞിരമറ്റം: നാല്പതു വർഷങ്ങളായി കാഞ്ഞിരമറ്റത്ത് പള്ളി കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന സൗത്ത് ഇൻഡ്യൻ ബാങ്കിന്റെ അകലക്കുന്നം ശാഖ അടച്ചുപൂട്ടുവാനുള്ള ബാങ്ക് അധികൃതരുടെ നീക്കത്തിനെതിരെ  പ്രതിഷേധ സൂചകമായി ബഹുജന കൂട്ട ധർണ്ണ നടത്തി. ബാങ്ക് ശാഖയുടെ മുൻപിൽ നടന്ന കൂട്ടധർണ്ണയുടെ ഉദ്ഘാടനം മാർ സ്ലീവാ പള്ളി വികാരി ഫാ.ജോസഫ് മണ്ണനാൽ നിർവ്വഹിച്ചു. 



ബാങ്കിങ്ങ് സേവനങ്ങൾ ഗ്രാമീണ ജനങ്ങൾക്ക് നൽകാൻ കഴിയുന്ന ഊർജസ്വലരായ ഉദ്യോഗസ്ഥർ ബാങ്കുകൾക്കാവശ്യമാണന്നും രണ്ടു കെട്ടിടങ്ങളിലായി ദീർഘകാലം പ്രവർത്തിക്കുകയും മികവു പുലർത്തുകയും ചെയ്തിരുന്ന ബാങ്കിന് ഉണ്ടായെന്നു പറയുന്ന നഷ്ടങ്ങൾക്ക് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണന്നിരിക്കെ മാറേണ്ടത് ബാങ്ക് അധികൃതരുടെ സമീപനമാണന്നും ഉദ്ഘാടന പ്രസംഗത്തിൽ ഫാ.ജോസഫ് മണ്ണനാൽ പറഞ്ഞു.


ധനകാര്യ മന്ത്രി, റിസർവ്വ് ബാങ്ക് മാനേജർ, ജില്ലാ കളക്ടർ, ലീഡ് ബാങ്ക് മാനേജർ, എസ്.ഐ. ബിയുടെ മേലധികൃതർ തുടങ്ങിയവർക്ക് നിവേദനം സമർപ്പിച്ചതിനുശേഷവും ബാങ്ക് അധികൃതർ പുലർത്തുന്ന അടച്ചുപൂട്ടൽ ശ്രമത്തിനെതിരെ ശക്തമായ സമര പരിപാടികൾ തുടരുമെന്ന് സമ്മേളനം അദ്ധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് ജാൻസി ബാബു പറഞ്ഞു. 


കാഞ്ഞിരമറ്റത്തെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, സാമൂഹിക, സന്നദ്ധ, വ്യാപാരി  സംഘടനാനേതാക്കൾ, സ്ഥാപനങ്ങളുടെ അധികൃതർ എന്നിവരുടെ  സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൂട്ട ധർണ്ണയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി വടക്കേടം, ജനകീയ സമിതി കൺവീനറും വാർഡ് മെമ്പറുമായ മാത്തുക്കുട്ടി ഞായർകുളം, പഞ്ചായത്തംഗം മാത്തുക്കുട്ടി ആന്റണി, റസിഡൻസ് അസോസിയേഷൻ രക്ഷാധികാരി ഡാന്റീസ് കൂനാനിക്കൽ, കർഷക ദള ഫെഡറേഷൻ പ്രസിഡന്റ് ജയ് മോൻ പുത്തൻ പുരയ്ക്കൽ, സി.പി.ഐ(എം) ലോക്കൽ സെക്രട്ടറി ടോമി ഈരൂരിക്കൽ, കോൺഗ്രസ് (ഐ) വാർഡ് പ്രസിഡന്റ് ടോമി പിരിയൻമാക്കൽ, ബി.ജെ.പി വാർഡ് പ്രസിഡന്റ് പ്രദീപ് മൂഴയിൽ, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് വി.പി ചന്ദ്രമോഹൻ നായർ, ഓട്ടോറിക്ഷാ യൂണിയൻ നേതാവ് സന്തോഷ് പി.റ്റി തുടങ്ങിയവർ പ്രസംഗിച്ചു. 


സമര പരിപാടിക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ  ജേക്കബ് തോമസ്, മെമ്പർ രാജശേഖരൻ നായർ ഒറ്റപ്ലാക്കൽ, കേരളാ കോൺഗ്രസ് (എം) വാർഡു പ്രസിഡന്റ് ജോർജുകുട്ടിക്കുന്ന പള്ളി, വ്യാപാരി വ്യവസായ സമിതി യൂണിറ്റ് പ്രസിഡന്റ് മാത്യു സെബാസ്റ്റ്യൻ, എസ്.എൻ.ഡി.പി യൂണിയൻ മെമ്പർ ഷാജിപുലി തുക്കിൽ, സജി നാഗമറ്റം, ജോജോ മറ്റം, സണ്ണി കളരിക്കൽ, സാജു വടയാറ്റ്, ബെന്നി തോലാനിക്കൽ, സുലോചനാ ഷാജി, സുനിജാ രാജു, ആനിയമ്മ കെ.എം തുടങ്ങിയവർ നേതൃത്വം കൊടുത്തു.



Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
ചേർപ്പുങ്കൽ ബിവിഎം കോളജിൽ MSc ആക്ച്വറിയൽ സയൻസ് തുടങ്ങുന്നു
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
മാലിന്യത്തെ അകലെ നിർത്തി അകലക്കുന്നം ഗ്രാമപഞ്ചായത്ത്