Hot Posts

6/recent/ticker-posts

ഷോപ്പിങ് മാളുകളില്‍ പാര്‍ക്കിങ് ഫീസ് പിരിക്കുന്നതിന് നിയമപരമായ വിലക്കില്ലെന്ന് ഹൈക്കോടതി




കൊച്ചി: ഷോപ്പിങ് കോംപ്ലക്‌സ് അടക്കമുള്ള കെട്ടിടങ്ങളുടെ പാര്‍ക്കിങ് മേഖലയില്‍നിന്ന് ഫീസ് പിരിക്കുന്നതിന് നിയമപരമായ വിലക്കില്ലെന്ന് ഹൈക്കോടതി. ഫീസ് പിരിക്കണോ വേണ്ടയോ എന്നത് കെട്ടിട ഉടമയ്ക്ക് തീരുമാനിക്കാം.



കെട്ടിടങ്ങള്‍ക്ക് നിശ്ചിത പാര്‍ക്കിങ് സൗകര്യം വേണമെന്നേ കേരള മുനിസിപ്പാലിറ്റി ബില്‍ഡിങ് ചട്ടത്തില്‍ പറയുന്നുള്ളൂവെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്. എറണാകുളം ലുലു മാളിലെ പാര്‍ക്കിങ് മേഖലയില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍നിന്ന് ഫീസ് പിരിക്കുന്നത് ചോദ്യംചെയ്യുന്ന ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്.



നഗര്‍ പഞ്ചായത്ത് കേസില്‍ മറ്റൊരാളുടെ സ്ഥലം അനുമതിയില്ലാതെയും ഫീസ് നല്‍കാതെയും ഉപയോഗിക്കുക എന്നത് ആരുടെയും മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതും കോടതി ചൂണ്ടിക്കാട്ടി. 





ലുലു മാളിലെ ബേസ്മെന്റ് പാര്‍ക്കിങ് മേഖലയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കുന്നത് നിയമപ്രകാരമാണെന്നും കോടതി വിലയിരുത്തി. നിയമപ്രകാരം ഇവിടെ 1083 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് വേണ്ടത്. അവിടെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍നിന്ന് ഫീസ് ഈടാക്കുന്നത് നിയമപരമാണ്.

എന്നാല്‍, കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കാന്‍ കേരള മുനിസിപ്പാലിറ്റി നിയമത്തിന്റെ 475-ാം വകുപ്പ് പ്രകാരം ലൈസന്‍സ് എടുക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സൗകര്യം പാര്‍ക്കിങ് ബില്‍ഡിങ് ആയേ കണക്കാക്കാനാകൂവെന്ന് കോടതി വിലയിരുത്തി.

Reactions

Post a Comment

0 Comments

MORE STORIES

ഈരാറ്റുപേട്ട വാഗമൺ റോഡിൽ കക്കൂസ് മാലിന്യം തള്ളിയവരെ പിന്തുടർന്ന് പിടികൂടി യുവാക്കൾ. സംഘർഷാവസ്ഥ!
മത്തച്ചൻ ഉറുമ്പുകാട്ട് നീലൂർ ബാങ്ക് പ്രസിഡണ്ട്
ഹൃദയസ്പർശിയായി "ദ് ലൈഫ് ഓഫ് എ സോൾജിയർ" സെന്റ് തോമസ് കോളേജിൽ
തീക്കോയി പഞ്ചായത്തിൽ വേസ്റ്റ് തള്ളിയവരെ നാട്ടുകാർ പിടികൂടി
ഭാവിയില്‍ ഹാന്‍സിനോടുള്ള താല്പര്യം പോവുമോ എന്നറിയില്ല !!! വായടപ്പിച്ച് അഭിരാമി സുരേഷ്
ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടണം, അസ്വസ്ഥമേഖലയാക്കുവാൻ പാടില്ല: പ്രൊഫ. ലോപ്പസ് മാത്യു
ഈരാറ്റുപേട്ട നൈനാർ പള്ളി ഇമാം കെ എച്ച് മുഹമ്മദ് ഇസ്മായിൽ മൗലവി (72) അന്തരിച്ചു
പൂഞ്ഞാർ പള്ളിയിലെ അക്രമം; കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരണമെന്ന് കത്തോലിക്കാ കോൺഗ്രസ്
ടൂറിസം രം​ഗത്തെ വൻ മുന്നേറ്റം! ഇൻഷൂറൻസോടെ യാത്ര ചെയ്യാം കെ റ്റി ഡി എസി നൊപ്പം
 പുല്‍വാമയില്‍ കാര്‍ബോംബ് ആക്രമണം നടത്താനുള്ള നീക്കം സുരക്ഷാസേന പരാജയപ്പെടുത്തി