Hot Posts

6/recent/ticker-posts

"കുട്ടികൾ കൃഷിയിലേക്ക്" പരിപാടിയുമായി പാലാ രൂപത




പാലാ: കാർഷിക രംഗത്തേക്ക് പുതു തലമുറയെ ആകർഷിക്കാനും സ്കൂൾ കാമ്പസുകളെ ഹരിത ഉദ്യാനങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യം വെച്ച് പാലാ രൂപതാ കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയും സംയുക്‌തമായി "കുട്ടികൾ കൃഷിയിലേക്ക് "എന്ന കാമ്പയിനു തുടക്കമായി. സ്കൂൾ ഉച്ചക്കഞ്ഞിക്ക് പച്ചക്കറി സ്വയം പര്യാപ്തതയും പുതിയൊരു കാർഷിക സംസ്കാരവും ലക്ഷ്യം വെച്ചു സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി സ്കൂളുകൾക്കായി വിവിധതലങ്ങളിൽ കൃഷി മൽസരം സംഘടിപ്പിക്കും. 


എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി സ്കൂളുകൾ, പി.റ്റി.എ, ചാർജ് അധ്യാപകർ, കർഷക വിദ്യാർത്ഥി എന്ന വിധം അവാർഡുകളും ഉപഹാരങ്ങളും സമ്മാനിക്കും. ആദ്യ ഘടത്തിൽ എല്ലാ സ്ക്കൂളൂകളിലും കാർഷിക ക്ലബ്ബുകൾ ആരംഭിക്കുന്ന കൃഷി വകുപ്പുകളുടെ സഹകരണത്തോടെ കൃഷി വിജ്ഞാന സദസ്സുകൾ സംഘടിപ്പിക്കും. 



പാലാ അഗ്രിമ കർഷക മാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പദ്ധതി പ്രഖ്യാപന സമ്മേളനം കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു. 



കൃഷി ഓഫീസർ അഖിൽ രാജ്, ഫാ.ജോസഫ് താഴത്തുവരിക്കയിൽ, ഡാന്റീസ് കൂനാനിക്കൽ, സിബി മാത്യു കണിയാംപടി, മെർളി ജയിംസ്, ലിജോ ആനിത്തോട്ടം എന്നിവർ പ്രസംഗിച്ചു. ബ്രദർ ഡിറ്റോ ഇടമനശ്ശേരിൽ, വിൻസി മാത്യു, ആന്റോ കാവുകാട്ട്, സജി നാഗമറ്റം,  ജസ്റ്റിൻ ജോസഫ്, പി.വി.ജോർജ് , സൗമ്യാ ജയിംസ്, ആലീസ് ജോർജ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.



Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
അപേക്ഷ ക്ഷണിക്കുന്നു
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു
സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ച്‌ തീക്കോയി ഗ്രാമപഞ്ചായത്ത്‌
വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ 'സ്ത്രീ' ക്ലിനിക്കുകൾ
ഈരാറ്റുപേട്ട എം ജി എച്ച് എസ് എസിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടന്നു
ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജർ സ്ഥാപിക്കുന്നതിന് ഭൂമി കണ്ടെത്തണമെന്ന് നിർദേശം