തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിൽ വൈദ്യുതി ബോർഡ് ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്ന സർചാർജ് യൂണിറ്റിന് 20 പൈസ ആയിരിക്കും. ജൂലൈയിൽ ഇത് 18 പൈസയും ജൂണിൽ 19 പൈസയും ആയിരുന്നു.
റഗുലേറ്ററി കമ്മിഷന്റെ ഉത്തരവനുസരിച്ച് 10 പൈസയാണ് എല്ലാ മാസവും പിരിക്കുന്നത്. പുറമേ വൈദ്യുതി ബോർഡിന് സ്വയം പിരിക്കാവുന്ന 10 പൈസ സർചാർജ് കൂടി ചേർത്താണ് 20 പൈസ ഈടാക്കുന്നത്.