തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ പുതുതായി 97 അധിക ബാച്ചുകൾ സർക്കാർ അനുവദിച്ചു.വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. 97ൽ 57 ബാച്ചും സർക്കാർ സ്കൂളിലാണെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഏറ്റവും കൂടുതൽ നേരിടുന്ന മലബാറിലാണു അധിക ബാച്ചുകൾ ഏറെയും അനുവദിച്ചത്. ഇവിടെ 53 പുതിയ ബാച്ചുകൾ തുടങ്ങും.
കാസർകോട് 15, കോഴിക്കോട് 11, കണ്ണൂർ 10, പാലക്കാട് 4, വയനാട് 4 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ അനുവദിച്ച താൽക്കാലിക ബാച്ചുകൾ.