ചെമ്മലമറ്റം: വി.അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ അൽഫോൻസാ നാമധാരികളുടെ സംഗമം നടത്തി. അൽഫോൻസാ, അൽഫോൻസ് എന്നി പേരുകൾ സ്വീകരിച്ച നാല്പത് വിദ്യാർത്ഥികളും അധ്യാപകരും സംഗമത്തിൽ പങ്കടുത്തു.
അസിസ്റ്റന്റ് മാനേജർ ഫാ.തോമസ് കട്ടിപ്പറമ്പിൽ നാമധാരികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. ഹെഡ് മാസ്റ്റർ സാബു മാത്യു സന്ദേശം നല്കി. അധ്യാപകരായ ജിജി ജോസഫ്, ഫ്രാൻസിസ് ജോസഫ്, സിനു ജോസഫ്, ഷാജി കോട്ടയിൽ എന്നിവർ നേതൃത്വം നല്കി.