മൂന്നിലവ്: ലയൺസ് ഡിസ്ട്രിക്ട് 318B- ലെ യൂത്ത് എംപവർമെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ സെൻറ്.പോൾസ് എച്ച്.എസ്.എസ് വലിയകുമാരമംഗലം സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി 'സോഫ്റ്റ് സ്കിൽ ഡെവലപ്മെൻറ്' എന്ന വിഷയത്തിൽ യുവജന ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു. ഇതിനോടൊപ്പം സ്കൂളിന് ഒരു വർഷത്തേക്ക് 10 മനോരമ പത്രം ലയൺസ് ക്ലബ് സ്പോൺസർ ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ ബിനോയ് ജോസഫ് അധ്യക്ഷൻ ആയ പ്രോഗ്രാം ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അരുൺ കുളമ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. സൈലോഗ്സ് ഫൗണ്ടേഷൻ ഡയറക്ടർ ആയ Jc.എസ് രാധാകൃഷ്ണൻ ക്ലാസ്സ് നയിച്ചു.
ലയൺസ് ക്ലബ് മെമ്പർ സുകുമാരൻ പി.എൻ, ജോജോ പ്ലാത്തോട്ടം, സ്കൂൾ സ്റ്റാഫ് സെക്രട്ടറി നെൽസൺ എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഷാജിമോൻ എം.ടി സ്വാഗതവും അധ്യാപക പ്രതിനിധി ആഷമോൾ നന്ദിയും അറിയിച്ചു. 300 ൽ പരം വിദ്യാർത്ഥികളും, അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.