കോട്ടയം: സപ്ലൈകോയിൽ പാവപ്പെട്ട ആളുകൾക്ക് സബ്സിഡി നിരക്കിൽ ലഭിക്കേണ്ട പരിപ്പ്, പയറ്, കടല, വറ്റൽ മുളക്, വിവിധ ഇനം അരികൾ ഉൾപ്പടെ ഉള്ള നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാത്തത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
സപ്ലൈക്കോയ്ക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന കമ്പനികൾക്ക് സർക്കാർ പണം നൽകാത്തത് കൊണ്ടാണ് സാധനങ്ങൾ സപ്ലൈകോയിൽ ലഭ്യമാകാത്തത് എന്നും, ഈ സാഹചര്യം മൂലം സപ്ലൈകോയിൽ എത്തുന്ന സാധാരണക്കാരായ ആളുകൾ വലിയ വില നൽകി പുറത്തുനിന്നും സാധനങ്ങൾ വാങ്ങിക്കേണ്ട ഗതികേടിൽ ആണെന്നും സജി പറഞ്ഞു.
ഈ വിഷയം പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സബ്സിഡി നിരക്കിൽ സപ്ലൈകോ വഴി ലഭ്യമാക്കേണ്ട സാധനങ്ങൾ അടിയന്തരമായി വിതരണം ചെയ്യുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും സജി അവശ്യപ്പെട്ടു.