ഭരണങ്ങാനം: രണ്ടാം സ്വാതന്ത്ര്യസമരത്തിന് യുവജനങ്ങൾ മുന്നിട്ടിറങ്ങേണ്ട കാലം അതിക്രമിച്ചെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. യൂത്ത് ഫ്രണ്ട് (എം) ഭരണങ്ങാനം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണിപ്പൂരിൽ നടക്കുന്ന നരഹത്യക്കും സ്ത്രീ പീഡനത്തിനുമെതിരെ നടത്തിയ പോസ്റ്റ് ഓഫീസ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ന് മണിപ്പൂരിൽ നടക്കുന്ന അനിഷ്ട സംഭവങ്ങൾ നാളെകളിൽ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. കേന്ദ്ര ഗവൺമെന്റിന്റെ ഹിഡൻ അജണ്ടയാണ് മണിപ്പൂർ വിഷയം വഷളാക്കിയത്. പ്രധാനമന്ത്രിയുടെ മൗനം കുറ്റവാളികൾക്ക് നൽകുന്ന പ്രോത്സാഹനമാണെന്നും രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.
യൂത്ത് ഫ്രണ്ട് (എം) ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ് സക്കറിയാസ് ഐപ്പൻപറമ്പിക്കുന്നേൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ്കുട്ടി വരിക്കയിൽ, ആനന്ദ് ചെറുവള്ളിൽ, സുനിൽ പയ്യപ്പള്ളിൽ, ജോസുകുട്ടി അമ്പലമറ്റം, ടോമി തുരുത്തിക്കര, സോണി മൈക്കിൾ, ഷാജി കിഴക്കേക്കര, പ്രിൻസ് വരിക്കമാക്കൽ, ബേബി കൂട്ടുങ്കൽ, ജോജോ അടയ്ക്കപ്പാറ, സിനു തുമ്മനിക്കുന്നേൽ, ജോബിൻ നെല്ലിക്കാനിരപ്പേൽ, റിന്റു തോണിക്കുഴി, റോബിൻ പരുന്തു വീട്ടിൽ, ലൈജു മരോട്ടിക്കൽ, വിഷ്ണു ചെറുശ്ശാല, ബോണി കലവനാൽ, ടോണി ഉപ്പൂട്ടിൽ, ബിജു നടുവകുന്നത്ത്, സന്തോഷ് കള്ളിക്കല്‍ തുടങ്ങിയവർ പ്രസംഗിച്ചു.