മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിസ്സംഗത അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് എൽ.ഡി. എഫ് കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും നടത്തുന്ന ജനകീയ കൂട്ടായ്മ ജൂൺ 27ന് തിടനാട് ടൗണിൽ നടത്തുമെന്ന് എൽ ഡി എഫ് പൂഞ്ഞാർ നിയോജകമണ്ഡലം കൺവീനർ അഡ്വ. സാജൻ കുന്നത്ത് അറിയിച്ചു.
സിപിഐ(എം ) ജില്ലാ സെക്രട്ടറി എ.വി റസൽ ഉദ്ഘാടനം നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.