മേലുകാവ് വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 50 ലക്ഷം അനുവദിച്ചു: മാണി സി കാപ്പൻ എംഎൽഎ
July 25, 2023
പാലാ: മേലുകാവിൽ വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി സർക്കാർ അൻപതുലക്ഷം രൂപ അനുവദിച്ചതായി മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു. നേരത്തെ 44 ലക്ഷം രൂപ അനുവദിച്ചിരുന്നു.
ഇപ്പോൾ 6 ലക്ഷംകൂടി അനുവദിക്കുകയായിരുന്നു. ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന പുതിയ വില്ലേജ് ഓഫീസിൽ കൂടുതൽ സൗകര്യം ലഭ്യമാകുമെന്നും എംഎൽഎ പറഞ്ഞു.