Hot Posts

6/recent/ticker-posts

'ദേശീയവിദ്യാഭ്യാസനയം' ഏകദിനസെമിനാർ ജൂലൈ 26 ന് പാലാ സെന്റ്.തോമസ് കോളേജിൽ


പാലാ: സിറോമലബാർ സിനഡൽ കമ്മിറ്റിയും പാലാ സെന്റ്.തോമസ് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിനദേശീയ സെമിനാർ ജൂലൈ മാസം 26 ബുധനാഴ്ച്ച രാവിലെ 9.30 മുതൽ സെന്റ്.ജോസഫ്‌സ് ഹാളിൽ ആരംഭിക്കും. തലശ്ശേരി രൂപത ആർച്ച് ബിഷപ്പും സീറോ മലബാർ സിനഡൽ കമ്മിറ്റി അംഗവുമായ മാർ ജോസഫ് പാംബ്ലാനി സെമിനാർ ഉദ്ഘാടനം ചെയ്യും.  


പാലാ രൂപതാദ്ധ്യക്ഷനും സിനഡൽ കമ്മിറ്റി കൺവീനറുമായ മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സിനഡൽ കമ്മിറ്റി മെമ്പറായ മാർ തോമസ് തറയിൽ, പാലാ രൂപതയുടെ മുഖ്യവികാരി ജനറാളും കോളേജ് മാനേജരുമായ റവ.ഡോ ജോസഫ് തടത്തിൽ, സിനഡൽ  കമ്മിറ്റി സെക്രട്ടറിയും പാലാ കോർപ്പറേറ്റ് മാനേജറുമായ റവ.ഫാ ബർക്കുമാൻസ് കുന്നുംപുറം എന്നിവർ പങ്കെടുക്കും.


കേരളാ യൂണിവേഴ്സിറ്റി കോമേഴ്‌സ് വിഭാഗം പ്രൊഫസ്സറും ഡീനുമായ സൈമൺ തട്ടിൽ, ബാംഗ്ലൂർ ക്രിസ്തു ജയന്തി ഓട്ടോണമസ് കോളേജിലെ കോമേഴ്‌സ് വിഭാഗം പ്രൊഫസ്സറും ഡീനുമായ അലോഷ്യസ് എൽഡോർഡ് ജെ എന്നിവർ ക്ലാസുകൾ നയിക്കും. 



സീറോ മലബാർ സഭയുടെ പരിധിയിൽ വരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനേജർ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, ബർസാർ, ഐ.ക്യു.എ.സി കോഡിനേറ്റർ, ഇതര വിഭാഗങ്ങളിലെ വകുപ്പുതലവൻമാർ, അദ്ധ്യാപകർ മുതലായവരെ ഉദ്ദേശിച്ചാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.


2025 ഓടെ പൂർണ്ണമായും നടപ്പിലാകുമെന്ന് കരുതുന്ന നവീന ദേശീയ വിദ്യാഭ്യാസനയത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ പാഠങ്ങൾ സെമിനാറിൽ ചർച്ചയാകുമെന്ന് മുഖ്യ സംഘടകരായ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ ജെയിംസ് ജോൺ മംഗലത്ത്‌, കോളേജ് ഡവലപ്മെന്റ് ഓഫീസർ & ഹയർ എഡ്യൂക്കേഷൻ കൺസൾട്ടന്റ് പ്രൊഫ.ഡോ സണ്ണി കുര്യാക്കോസ്, വൈസ് പ്രിൻസിപ്പൽ ഡോ.ഡേവിസ് സേവ്യർ, ബർസാർ റവ.ഫാ മാത്യു ആലപ്പാട്ടുമേടയിൽ, പാലാ രൂപത കോർപ്പറേറ്റ് സെക്രട്ടറി ഫാ.ജോർജ് പുല്ലുകലായിൽ എന്നിവർ അറിയിച്ചു.


Reactions

MORE STORIES

കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
ഇടമറ്റം രത്നപ്പൻ അനുസ്മരണ സമ്മേളനം പാലായിൽ നടന്നു