പാലാ: ലയൺസ് ഡിസ്ട്രിക്ട് 318B- ലെ യൂത്ത് എംപവർമെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് മാഞ്ഞൂർ, പാലാ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജ് പ്ലേസ്മെന്റ് സെല്ലുമായി ചേർന്ന് മൂന്നാം വർഷ വിദ്യാർത്ഥികൾക്കായി 'സോഫ്റ്റ് സ്കിൽ ഡെവലപ്മെൻറ്' എന്ന വിഷയത്തിൽ യുവജന ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു.
കോളേജ് പ്രിൻസിപ്പൽ അനി എബ്രഹാം അധ്യക്ഷ ആയ പ്രോഗ്രാം പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു. ലയൺസ് ഡിസ്ട്രിക്ട് 318B ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യൂ പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.
ലയൺസ് ക്ലബ് ഓഫ് മാഞ്ഞൂർ മുൻ പ്രസിഡണ്ട് ജോമി മാത്യു, ട്രെഷറർ എബ്രഹാം പോൾ, ലയൺ ഡോ.കുര്യാച്ചൻ ജോർജ് വലിയമംഗലം എന്നിവർ ആശംസ അറിയിച്ചു. പ്രശസ്ത സോഫ്റ്റ് സ്കിൽ ട്രെയിനർ ജിനോ എം സ്കറിയ ക്ലാസ്സ് നയിച്ചു. വിദ്യാർഥികളിലെ വായനാ ശീലം വർധിപ്പിക്കുന്നതിനായി ലയൺസ് ക്ലബ് ഓഫ് മാഞ്ഞൂർ കുട്ടികൾക്കായി ദീപിക പത്രം സ്പോൺസർ ചെയ്യുന്നതിന്റെ ഉദ്ഘാടനവും ഇതിനോടൊപ്പം നടന്നു. കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സന്തോഷ് സി.ജി സ്വാഗതം ആശംസിച്ചു. 300 ൽ പരം വിദ്യാർത്ഥികളും, അധ്യാപകരും പങ്കെടുത്തു.