Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്ത് പ്രതിഭാസംഗമം 22 ന്


തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ കഴിഞ്ഞ അധ്യയന വർഷം SSLC, Plus Two പബ്ലിക്  പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെയും നൂറു ശതമാനം വിജയം കൈവരിച്ച തീക്കോയി സെന്റ്.മേരീസ് ഹൈസ്കൂൾ, വെള്ളികുളം സെന്റ്.ആന്റണിസ് ഹൈസ്കൂൾ, തീക്കോയി ഗവ.ടെക്നിക്കൽ ഹൈസ്കൂൾ എന്നീ സ്ഥാപനങ്ങളെയും വിവിധ രംഗങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവരെയും അനുമോദിക്കുന്നതിനു വേണ്ടി പ്രതിഭാസംഗമം 2023 ജൂലൈ 22 ശനിയാഴ്ച രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. 



ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.സി ജെയിംസിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉപഹാരം നൽകും.  



100% വിജയം നേടിയ സ്കൂളുകൾക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ.ഷോൺ ജോർജ് നൽകും. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്ക് ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി.ആർ അനുപമ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ എന്നിവർ ഉപഹാരം നൽകും.


യോഗത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൻ.റ്റി കുര്യൻ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ കെ.കെ കുഞ്ഞുമോൻ, സെന്റ്.മേരീസ് സ്കൂൾ പ്രിൻസിപ്പൽ സി.ജെസ്സിൻ മരിയ, ഹെഡ്മാസ്റ്റർ ജോണിക്കുട്ടി എബ്രഹാം, സെന്റ്.ആന്റണിസ് വെള്ളികുളം സ്കൂൾ ഹെഡ് മാസ്റ്റർ ജോസെബാസ്റ്റ്യൻ, ഗവ. ടി എച്ച് എസ് സൂപ്രണ്ട് ദമോധരൻ കെ, 
 

വൈസ് പ്രസിഡൻറ് മാജി തോമസ് മെമ്പർമാരായ ബിനോയി ജോസഫ്, മോഹനൻ കുട്ടപ്പൻ, സിറിൽ റോയി, ടി ആർ സിബി, മാളു ബി മുരുകൻ, കവിത രാജു, രതീഷ് പി എസ്, ദീപ സജി, ജയറാണി തോമസുകുട്ടി, അമ്മിണി തോമസ്, നജീമ പരികൊച്ച്, കുടുംബശ്രീ സി ഡി എസ് പ്രസിഡന്റ്‌ ഷേർലി ഡേവിഡ് തുടങ്ങിയവർ പ്രസംഗിക്കും.



Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു