Hot Posts

6/recent/ticker-posts

കോട്ടയം ജില്ലയിൽ സൗജന്യ ഓണക്കിറ്റ് വാങ്ങാനുള്ളത് 33,399 പേർ

representative image

സംസ്ഥാനത്തു സൗജന്യ ഓണക്കിറ്റ് വാങ്ങാൻ ബാക്കിയുള്ളത് 90,822 മഞ്ഞ റേഷൻ കാർഡ് ഉടമകൾ. ഇതിൽ 33,399 പേർ കോട്ടയം ജില്ലയിലാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പു കാരണം വിതരണത്തിന് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന വിലക്കു നീക്കിയതു തിങ്കളാഴ്ച വൈകിട്ടാണ്. അതിനാൽ 1210 പേർക്കു മാത്രമേ കിറ്റ് വാങ്ങാനായുള്ളൂ. 


വയനാട് ജില്ലയിൽ 7,000 പേരും ഇടുക്കിയിൽ 6,000 പേരും കിറ്റ് കിട്ടാത്തവരുണ്ട്. മറ്റു ജില്ലകളിൽ 2,000– 4,000 വരെ പേർ വാങ്ങാനുണ്ട്. കിറ്റ് വിതരണം ഇനി റേഷൻ കടകൾ തുറക്കുന്ന നാളെ  ആരംഭിക്കും. 


3 മാസം തുടർച്ചയായി റേഷൻ വിഹിതം വാങ്ങാത്ത ആറായിരത്തിലേറെ മഞ്ഞ കാർഡ് ഉടമകളെ കഴിഞ്ഞ ജൂലൈയിൽ  മറ്റു വിഭാഗത്തിലേക്കു മാറ്റിയിരുന്നു. കിറ്റ് വിതരണത്തിന് നിശ്ചിത സമയം തീരുമാനിച്ച് അതിനു ശേഷവും വാങ്ങാത്തവരുടെ കാര്യത്തിൽ ഇത്തരം നടപടികൾ വേണമോയെന്നതു പരിഗണിച്ചേക്കും.







 


Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മഞ്ഞാമറ്റം സെന്റ് ആന്റണീസ് എൽപി സ്കൂൾ വാർഷികാഘോഷം മാർച്ച് 10ന്