Hot Posts

6/recent/ticker-posts

കിടങ്ങൂർ പഞ്ചായത്ത് ഭരണം ബിജെപി- യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിന്റെ തുടർച്ച: തോമസ് റ്റി.കീപ്പുറം


കിടങ്ങൂർ: കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ ബിജെപിയുമായി ഉണ്ടാക്കിയ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ തുടർച്ചയാണ് കേവലം 3 അംഗങ്ങൾ മാത്രമുള്ള കിടങ്ങൂർ ഗ്രാമപഞ്ചായത്തിന്റെ ഭരണം 5 അംഗ ബിജെപിയുടെ പിന്തുണയോടെ യുഡിഎഫ് നേടിയതെന്ന് കേരള കോൺഗ്രസ് (എം) കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡണ്ടും എൽഡിഎഫ് കൺവീനറുമായ തോമസ് റ്റി കീപ്പുറം പറഞ്ഞു.



എം.എൽ.എ മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ നയവഞ്ചനയെ പിന്തുണക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുവാൻ യുഡിഎഫ് നേതാക്കൾ തയ്യാറാകണം. സംസ്ഥാനതലത്തിൽ പരീക്ഷിച്ചു വിജയിച്ച കോലീബി സഖ്യത്തിന്റെ കടുത്തുരുത്തി പതിപ്പാണ് കിടങ്ങൂരിൽ കണ്ടത്.



യുഡിഎഫിന്റെ രാഷ്ട്രീയ വഞ്ചന ജനങ്ങളുടെ മുമ്പിൽ LDF തുറന്നുകാട്ടും. പുതുപ്പള്ളി അസംബ്ലി ഉപതെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സഹതാപ തരംഗം ഇല്ലെന്നതും വികസനം ചർച്ചയാകുന്നതും കണ്ട് ഭയവികലതരായ യുഡിഎഫുകാർ ബിജെപിയുടെ പിന്തുണ മൊത്തക്കച്ചവടത്തിലൂടെ നേടിയതിന്റെ തെളിവാണ് കിടങ്ങൂർ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




 


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍