Hot Posts

6/recent/ticker-posts

വിദ്യാഭ്യാസ പുരസ്കാര വിതരണം നടത്തി


മഞ്ഞപ്ര ഇന്ദിരാ ഗാന്ധി കൾച്ചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള വിദ്യാഭ്യാസ പുരസ്കാരങ്ങളുടെ വിതരണം നടത്തി.


എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ഭവന സന്ദർശനം നടത്തിയാണ് അവാർഡ് നൽകിയത്. പഞ്ചായത്ത് പരിധിയിൽ പെട്ട 13 വാർഡ്കളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 25 വിദ്യാർത്ഥികൾകളെയാണ് അവാർഡും പൊന്നാടയും നല്കി ആദരിച്ചത്.



പഞ്ചായത്ത് മുൻ പ്രസിഡന്റ് ദേവസി മാടൻ, പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷൻ ഡേവീസ് മണവാളൻ, ബ്ലോക്ക് പഞ്ചായത്തംഗം സരിത സുനിൽ ചാലാക്ക, ജോസൺ വി.ആൻറണി, കെ.സോമശേഖരൻ പിള്ള, ഷൈബി പാപ്പച്ചൻ, ലാലു പുളിക്കത്തറ, എം.ഇ.സെബാസ്റ്റ്യൻ, ഡേവീസ് ചൂരമന, പി.സി. ഔസേഫ് എന്നിവരുടെ നേതൃത്വത്തിലാണ് അവാർഡിന് അർഹരായവരുടെ ഭവന സന്ദർശനം നടത്തി വിദ്യാഭ്യാസ പുരസ്കാരങ്ങൾ കൈമാറിയത്.



 


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം