Hot Posts

6/recent/ticker-posts

ഒച്ചുകളെക്കൊണ്ട് വലഞ്ഞ് ഭരണങ്ങാനം


representative image

ഭരണങ്ങാനം പഞ്ചായത്തിലെ മേരിഗിരി, തറപ്പേൽക്കടവ് ഭാഗങ്ങളിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമായി. പുല്ലു മുതൽ തെങ്ങു വരെയുള്ളതെല്ലാം‍ ഇവ തിന്നു നശിപ്പിക്കുകയാണെന്നു നാട്ടുകാർ പറഞ്ഞു. 


കപ്പ, വാഴ, കമുക്, ചെടികൾ, പച്ചക്കറികൾ, ചേന, കപ്പളം, മുളക് തുടങ്ങിയവ ഇവ കാരണം നശിച്ചു. കമുക് ഉൾപ്പെടെയുള്ളവയുടെ ചുവട്ടിലെ തണ്ടും തിന്നുന്നുണ്ട്. തെങ്ങിന്റെ ഓലകളും കൂമ്പും നശിപ്പിക്കുന്നു.


മഴക്കാലം ആരംഭിച്ചതിനു ശേഷമാണ് ഇവയെ കണ്ടു തുടങ്ങിയത്. ഉപ്പ് വിതറുമ്പോൾ ചത്തുപോകുന്നുണ്ടെങ്കിലും ദിവസേന 5 പാക്കറ്റ് വരെ ഉപ്പുപൊടി വിതറിയാലും ഇവയുടെ ശല്യത്തിന് പൂർണമായി അറുതിയില്ല. 


ചെറിയത് മുതൽ വലിയ തവളയുടെ വലുപ്പം വരെയുള്ള ഒച്ചുകളുണ്ട്. ഇവയെനശിപ്പിക്കുന്നതിന് ആരോഗ്യ, കൃഷി  വകുപ്പുകളും വനം അധികൃതരും അടിയന്തര നടപടി സ്വീകരിക്കണമെന്നു പഞ്ചായത്തംഗം റജി വടക്കേമേച്ചേരി ആവശ്യപ്പെട്ടു.


Reactions

Post a Comment

0 Comments

MORE STORIES

മോസ്റ്റ് റവ.ഡോ. കെ.ജെ. സാമുവേലിന്റെ ഒന്നാം വർഷ അനുസ്മരണ ആരാധന മേലുകാവ് സിഎസ്ഐ ക്രൈസ്റ്റ് കത്തീഡ്രലിൽ നടന്നു
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം
ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി
തീക്കോയി പഞ്ചായത്തിൽ വേസ്റ്റ് തള്ളിയവരെ നാട്ടുകാർ പിടികൂടി
പിണറായി വിജയൻ ഏകാധിപതിയായ ഹിറ്റ്ലർക്ക് തുല്യം: സജി മഞ്ഞക്കടമ്പിൽ
 മദ്യം നല്‍കി കൂട്ടബലാത്സംഗം; യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയില്‍
പി.എസ്.ഡബ്ല്യു.എസ് വജ്രജൂബിലി സമ്മേളനം വെളളിയാഴ്ച പാലായിൽ നടക്കും
മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം: കലക്‌ടറേയും എസ്പിയേയും തടഞ്ഞു
മത്തച്ചൻ ഉറുമ്പുകാട്ട് നീലൂർ ബാങ്ക് പ്രസിഡണ്ട്
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലിയേറ്റീവ് കെയർ വാർഷികാഘോഷം വെളളിയാഴ്ച നടക്കും