Hot Posts

6/recent/ticker-posts

പ്രവാസി കേരള കോൺഗ്രസ് (എം) യു.എ.ഇ റീജിയൺ കുടുംബ സംഗമം



യു.എ.ഇ: കേരള കോൺഗ്രസ് പാർട്ടിക്ക്  ധീരമായ  നേതൃത്വം നൽകിയ കെ.എം മാണിയുടെ ദീപ്‌ത സ്മരണകൾക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് ആരംഭിച്ച പ്രവാസി കേരള കോൺഗ്രസ് യു.എ.ഇ റീജിയൺ കുടുംബ സംഗമം പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു.


കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലയിൽ ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയ കെ.എം. മാണിയുടെ ദീർഘ വീക്ഷണവും ഭരണ നൈപുണ്യവും ജനമനസ്സുകളിൽ നിറഞ്ഞു  നിൽക്കുമെന്ന് പ്രമോദ് നാരായണൻ എം.എൽ.എ പറഞ്ഞു. 


കേരള കോൺഗ്രസ് പാർടിയെ കേഡർ സ്വഭാവത്തിൽ പടുത്തുയർത്തി ധീരോദാത്തമായി നയിക്കുന്ന ജോസ് കെ മാണിയുടെ ആശയങ്ങൾ പ്രവാസി മലയാളി സമൂഹത്തിൽ അടയാളപ്പെടുത്തുന്നതിന്  പ്രവാസി കേരള കോൺഗ്രസ് നടത്തുന്ന ശ്രമങ്ങൾ  ശ്ലാഖനീയമാണെന്നും അദ്ദേഹം പറഞ്ഞു.  


കേരളത്തിൻ്റെ കാർഷിക ഉൽപന്നങ്ങൾ വിദേശ വിപണിയിൽ പരിചയപ്പെടുത്തുന്നതിനും ഗ്രാമീണ സമ്പദ്ഘടനയെ പ്രോൽസാഹിപ്പിയ്ക്കുന്നതിനും പ്രവാസി മലയാളി സൗഹൃദ കൂട്ടായ്മകളും  കർഷകരുമായി സഹകരിച്ചു  സർക്കാർ തലത്തിൽ നടപ്പാക്കാൻ കഴിയുന്ന ഗ്രാമ വികസന പദ്ധതികളുടെ രൂപ രേഖ സമർപ്പ്യ്ക്കുവാൻ  ഗൾഫിലെ പ്രവാസി സംഘടനകൾ നേതൃത്വം നൽകണമെന്നും  പ്രമോദ് നാരായണൻ എം.എൽ.എ പറഞ്ഞു.   


പ്രവാസി കേരള കോൺഗ്രസ് യു.എ.ഇ റീജിയൺ പ്രസിഡണ്ട് ഷാജു പ്ലാതോട്ടത്തിൻ്റെ അധ്യക്ഷതയിൽ ഷാർജാ  ബ്ലാക്ക് തുലിപ്  കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ യുവ സംഗീത സംവിധായകൻ  സൽജിൻ കളപുരയെ ആദരിച്ചു. 

കേരള കോൺഗ്രസ് സ്റ്റീയറിംഗ് കമ്മിറ്റി അംഗം എബ്രഹാം പി സണ്ണി ആമുഖ പ്രഭാഷണം നടത്തി. കേരള കോൺഗ്രസ് ഉന്നതാധികാരി സമിതി അംഗം വിജി.എം. തോമസ്,  ഡയസ് ഇടുക്കുള, ബഷീർ വടകര,  രാജേഷ് ആറ്റുമാലിൽ (ജനറൽ സെകട്ടറി), ബാബു കുരുവിള, ജേക്കബ് ബെന്നി, ബിജു പാപ്പച്ചൻ,  ഷാജി പുതുശ്ശേരി, ജേക്കബ് വടക്കേടത്ത്, അലൻ തോമസ്  എന്നിവർ പ്രസംഗിച്ചു.
Reactions

Post a Comment

0 Comments

MORE STORIES

മോസ്റ്റ് റവ.ഡോ. കെ.ജെ. സാമുവേലിന്റെ ഒന്നാം വർഷ അനുസ്മരണ ആരാധന മേലുകാവ് സിഎസ്ഐ ക്രൈസ്റ്റ് കത്തീഡ്രലിൽ നടന്നു
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം
ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി
തീക്കോയി പഞ്ചായത്തിൽ വേസ്റ്റ് തള്ളിയവരെ നാട്ടുകാർ പിടികൂടി
പിണറായി വിജയൻ ഏകാധിപതിയായ ഹിറ്റ്ലർക്ക് തുല്യം: സജി മഞ്ഞക്കടമ്പിൽ
 മദ്യം നല്‍കി കൂട്ടബലാത്സംഗം; യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയില്‍
പി.എസ്.ഡബ്ല്യു.എസ് വജ്രജൂബിലി സമ്മേളനം വെളളിയാഴ്ച പാലായിൽ നടക്കും
മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം: കലക്‌ടറേയും എസ്പിയേയും തടഞ്ഞു
മത്തച്ചൻ ഉറുമ്പുകാട്ട് നീലൂർ ബാങ്ക് പ്രസിഡണ്ട്
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലിയേറ്റീവ് കെയർ വാർഷികാഘോഷം വെളളിയാഴ്ച നടക്കും