Hot Posts

6/recent/ticker-posts

വലവൂർ സർവീസ് സഹകരണബാങ്കിലെ നിക്ഷേപകരുടെ പണത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം: സജി മഞ്ഞക്കടമ്പിൽ




അന്തീനാട്: വലവൂർ സർവീസ് സഹകരണബാങ്കിലെ നിക്ഷേപകരുടെ പണത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നും, നിക്ഷേപകരുടെ പണം തിരികെ കൊടുക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.


വലവൂർ സർവ്വീസ് സഹകരണ ബാങ്ക് നിക്ഷേപക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ, സാമ്പത്തിക പ്രതിസന്ധിയിലായ വലവൂർ സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകർ പണം തിരികെ ആവശ്യപ്പെട്ട് വലവുർബാങ്ക് അന്തീനാട് ബ്രാഞ്ചിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.



നിക്ഷേപക സംരക്ഷണസമിതി പ്രസിഡന്റ് ടോമി കുടക്കച്ചിറ അധ്യക്ഷത വഹിച്ചു. തോമസ് കല്ലാടൻ, ബിനീഷ് ചൂണ്ടച്ചേരി, എന്നിവർ ധർണയ്ക്ക് പിന്തുണ അറിയിച്ചു പ്രസംഗിച്ചു.


നിക്ഷേപകരുടെ പണം തിരികെ നൽകുക, നിന്നുപോയ ചിട്ടികൾ പുനരരാരംഭിക്കുക, ലോൺ കുടിശിഖ തിരികെ പിടിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, ബാങ്കിലെ ക്രമക്കേടുകളിൽ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളിൽ ഉടനടി നടപടി ഉണ്ടാകണമെന്ന് ധർണയിൽ ആവശ്യമുയർന്നു.


Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം