Hot Posts

6/recent/ticker-posts

ചന്ദ്രപ്പുര, പുല്ലത്താൻ ജംഗ്ഷനുകളിൽ സിഗ്നൽ ബ്ലിങ്കർ ലൈറ്റ് ഉദ്ഘാടനം നടത്തി


മഞ്ഞപ്ര: മഞ്ഞപ്രയിൽ രൂക്ഷമായി അനുഭവപ്പെടുന്ന ഗതാഗത കുരുക്കിനും വാഹനാപകടങ്ങൾക്കും പരിഹാരമായി ചന്ദ്രപ്പുര, പുല്ലത്താൻ കവലകളിൽ സ്ഥാപിച്ച സിഗ്നൽ ബ്ലിങ്കർ ലൈറ്റിന്റെ ഉദ്ഘാടനം റോജി എം.ജോൺ എംഎൽഎ നിർവ്വഹിച്ചു. ചന്ദ്രപ്പുര കവലയിലും പുല്ലത്താൻ ജംഗ്ഷനിലും അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഇന്ദിര ഗാന്ധി കൾചറൽ ഫോറത്തിന്റെ നേതൃത്വത്തിലാണ് ബ്ലിങ്കർ ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്.



ഈ രണ്ട് പ്രദേശങ്ങളിൽ അടിക്കടി ഉണ്ടാകുന്ന വാഹന അപകടങ്ങൾ ചൂണ്ടികാണിച്ച് നാട്ടുകാരുടെ ഒപ്പ് വാങ്ങി കൾചറൽ ഫോറം പൊതുമരാമത്ത് വകുപ്പിന് നൽകിയ നിവേദനത്തെ തുടർന്നാണ് ഉദ്ധ്യോഗസ്ഥർ ഈ അപകട മേഖലകൾ സന്ദർശിച്ചതും തുടർ നടപടികൾ എന്നോണം അപായ സൂചന മുന്നറിയിപ്പ് ബോർഡുകളും റമ്പിൾ സ്ട്രിപ്പ്സ് റിഫ്ളക്റ്റീവ് സ്റ്റഡും മറ്റും സ്ഥാപിച്ചത്. നാലു ഭാഗത്ത് നിന്നും റോഡുകൾ സംഗമിക്കുന്ന ഭാഗമാണ് ചന്ദ്രപ്പുര, പുല്ലത്താൻ കവലകൾ. മരണങ്ങൾ ഉൾപ്പെടെ ചെറുതും വലുതുമായ അനേകം അപകടങ്ങളാണ് ഈ അടുത്തയിടെ ഈ രണ്ട് മേഖലകളിലും ഉണ്ടായിട്ടുള്ളത്.





മലയാറ്റൂർ, കുരിശുമുടി തീർത്ഥാടന കാലത്ത് ചന്ദ്രപ്പുര ജംഗ്ഷൻ വൻ ഗതാഗത കുരുക്കിൽ പൂർണ്ണമായും അകപ്പെടുന്നതും പതിവ് കാഴ്ചയാണ്.
കോഴിക്കോട്, പാലക്കാട്, തൃശൂർ എന്നീ ഭാഗങ്ങളിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാലടിയിൽ പ്രവേശിക്കാതെ ഏളുപ്പ മാർഗം ചന്ദ്രപ്പുര മലയാറ്റൂർ പാലം വഴിയാണ് കടന്ന് പോകുന്നത്. കാലടി - മഞ്ഞപ്ര, അങ്കമാലി - മലയാറ്റൂർ എന്നീ റോഡുകൾ സംഗമിക്കുന്ന
തിരക്കേറിയ ജംഗ്ഷനാണ് ചന്ദ്രപ്പുര. ചില സമയങ്ങളിൽ ബസുകൾക്ക് പോലും ഇവിടെത്തെ ഗതാഗത കുരുക്ക് മൂലം സമയ നിഷ്ഠ കൃത്യമായി പാലിക്കാനാകുന്നില്ല. ഇതു മൂലം വിവധയിടങ്ങളിൽ ജോലിക്കു പോകുന്നവരും വിദ്യാർത്ഥികളും ഉൾപ്പെടുന്ന യാത്രക്കാർ ഏറെ പ്രയാസപ്പെടുന്നതിനും ഒരു പരിധി വരെ ബ്ലിങ്കർ ലൈറ്റ് സ്ഥാപിതമായതോടെ ഗതാഗത കുരുക്കിന് പരിഹാരമാകും.  



ഓട്ടോ തൊഴിലാളികളും മുൻ കാലങ്ങളിൽ ഗതാഗത കുരുക്ക് മൂലം ഏറെ ദുരിതത്തിലാണ് പോയിരുന്നത്. പഞ്ചായത്ത് ഓഫീസ് ഉൾപ്പെട ഒട്ടേറെ സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ചന്ദ്രപ്പുര, പുല്ലത്താൻ കവലകൾ. വാഹനങ്ങളുടെ പെരുപ്പം മൂലം പ്രായമായവർക്കും കുട്ടികൾക്കും റോഡ് മുറിച്ചു കടക്കുന്നതിന് കൂടുതൽ സമയം വരെ കാത്ത് നിൽക്കേണ്ടിവരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ അനുവാദം ലഭിച്ചതിനെ തുടർന്നാണ് സിഗ്നൽ ബ്ലിങ്കർ ലൈറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഈ രണ്ടു മേഖലകളിലും തുടക്കം കുറിച്ചത്.  



ചന്ദ്രപ്പുരയിൽ നാലും മൃഗാശുപത്രി ജംഗ്ഷനിൽ മൂന്നും ബ്ലിങ്കർ ലൈറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജന്മദിനവും കെ.പി.സി.സി മുൻ പ്രസിഡൻറ് കെ.പി മാധവൻ നായരുടെ ജന്മദിനത്തിലുമാണ് ബ്ലീങ്കർ ലൈറ്റിന്റെ ഉദ്ഘാടനം നടത്തിയത്. ചന്ദ്രപ്പുര ജംഗ്ഷനിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ കൾചറൽ ഫോറം രക്ഷാധികാരി കെ.സോമശേഖരൻ പിള്ള അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസെപക്ടർ ജെയിംസ് ജോസഫ്, ജില്ല പഞ്ചായത്ത് മുൻ മെമ്പർ സാംസൺ ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗം സരിത സുനിൽ ചാലാക്ക, പഞ്ചായത്തംഗം സിജു ഈരാളി, ഡേവീസ് മണവാളൻ, ദേവസി മാടൻ, ജോസൺ വി.ആൻറണി, അലക്സ് ആൻറു എന്നിവർ പ്രസംഗിച്ചു.

Reactions

MORE STORIES

പ്രതിഷേധ ദിനം ആചരിച്ച്‌ വെള്ളികുളം സ്കൂളിലെ അധ്യാപകർ
കർഷകർ ഉൽപാദകർക്കൊപ്പം മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാതാക്കളും വിപണിയുടമകളുമാകണം: ബി.കെ.വരപ്രസാദ്
ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കെ എസ് യുവിന് വൻ വിജയം
തീക്കോയി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫ് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതവും വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതിനും: യു ഡി എഫ്
വിസാറ്റിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു
കളരിയാംമാക്കൽ പാലം: സാമൂഹിക പ്രത്യാഘാത പഠനസംഘം ഭൂഉടമകളുടെ ഹിയറിംഗ് നടത്തി; ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും: ജോസ്.കെ.മാണി എം.പി.
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം