Hot Posts

6/recent/ticker-posts

കേരളത്തിൽനിന്ന് അയോധ്യയിലേക്ക് 24 സ്പെഷൽ ട്രെയിനുകൾ; ആദ്യ സർവീസ് ജനുവരി 30ന്



തിരുവനന്തപുരം: കേരളത്തിൽ നിന്ന് 24 ആസ്ഥാ സ്പെഷൽ ട്രെയിനുകൾ അയോധ്യയിലേക്ക് സർവീസ് നടത്തും. വിശ്വാസം എന്ന അർഥത്തിലാണ് അയോധ്യയിലേക്ക് 'ആസ്ഥാ' എന്ന പേരിൽ ട്രെയിനുകൾ ഓടിക്കുന്നത്. 


ബിജെപി സംസ്ഥാന നേതൃത്വം റെയിൽവേ മന്ത്രിയോട് അഭ്യർഥിച്ചതിനെ തുടർന്നാണ് ആസ്ഥാ ട്രെയിനുകളുടെ എണ്ണം 24 ആയി ഉയർത്തിയത്. നാഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് സർവീസ്. ജനുവരി 30ന് ആദ്യ സർവീസ് ആരംഭിക്കും. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായാണ് ട്രെയിനുകൾ. ടിക്കറ്റ് നിരക്ക് 3300 രൂപ.



രാജ്യമാകെ 66 ആസ്ഥാ ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുളളത്. അയോധ്യ ദർശനത്തിന് ആഗ്രഹിക്കുന്ന എല്ലാവരെയും ഈ മാസങ്ങളിൽ തന്നെ അയോധ്യയിൽ എത്തിക്കുകയെന്ന നിർദേശമാണ് ബിജെപി ദേശീയ നേതൃത്വം നൽകിയിട്ടുള്ളത്. ട്രെയിനുകളിൽ അയോധ്യയിലെത്തുന്നവർക്ക് താമസം ബിജെപി ഒരുക്കുമെന്നാണ് സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുള്ളത്. ട്രെയിൻ സമയം റെയിൽവേ രണ്ടു ദിവസത്തിനുള്ളിൽ അറിയിക്കും.

Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി