Hot Posts

6/recent/ticker-posts

ബിവിഎം കോളേജ് എൻഎസ്എസ് യൂണിറ്റ് 'സ്നേഹവീട്' നിർമിക്കുന്നു


പാദുവ: ചേർപ്പുങ്കൽ ബി.വി.എം ഹോളി ക്രോസ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെയും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും സഹകരണത്തോടെ എൻഎസ്എസ് വോളന്റിയേഴ്സ് നിർമിച്ചു നൽകുന്ന സ്നേഹവീടിന്റെ ശിലാസ്ഥാപനം നടത്തി. പാദുവ പള്ളി നൽകിയ സ്ഥലത്താണ് സ്നേഹവീട് നിർമിക്കുന്നത്. 


ബി.വി.എം ഹോളി ക്രോസ് കോളേജ് പ്രിൻസിപ്പൽ റവ.ഡോ.ബേബി സെബാസ്റ്റ്യൻ, പാദുവ പള്ളി വികാരി റവ.ഫാ.തോമസ് ഓലായത്തിൽ, വാർഡ് മെമ്പർ മാത്തുകുട്ടി ആന്റണി, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ബിനു എം.ബി, ഗുണഭോക്താക്കളായ കുടുംബം എന്നിവർ ചേർന്ന് ശിലാസ്ഥാപനം നിർവഹിച്ചു. 

എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ജിബിൻ അലക്സ്, ഷെറിൻ ജോസഫ്, എൻ എസ് എസ് വോളന്റിയേഴ്സ് ചടങ്ങിന് എന്നിവർ നേതൃത്വം നൽകി. ബിവിഎം ഹോളി ക്രോസ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നാല് സ്നേഹവീടുകളുടെ പണിയാണ് പുരോഗമിക്കുന്നത്.

Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു