Hot Posts

6/recent/ticker-posts

കോട്ടയം നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞിരുന്ന 17 ഇടങ്ങൾ 'സ്‌നേഹാരാമ'ത്തിലൂടെ പൂന്തോട്ടമായി



കോട്ടയം: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായ സ്‌നേഹാരാമം പദ്ധതിയിലൂടെ കോട്ടയം നഗരസഭയിൽ മാലിന്യം വലിച്ചെറിഞ്ഞിരുന്ന 17 ഇടങ്ങൾ പൂന്തോട്ടങ്ങളായി മാറി. കോട്ടയം നഗരസഭയിലെ വിവിധ സ്‌കൂളുകളിലെയും കോളജുകളിലെയും 17 നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകളുടെ നേതൃത്വത്തിലാണ് നഗരസഭയിൽ മാലിന്യം നിക്ഷേപിക്കപ്പെടുന്ന സ്ഥലങ്ങൾ കണ്ടെത്തി വൃത്തിയാക്കി പൂന്തോട്ടമാക്കി മാറ്റിയത്. ഇവിടെ വീണ്ടും മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കാനാണ് പൂന്തോട്ടങ്ങൾ സ്ഥാപിക്കുന്നത്. 
 
നവംബർ ആദ്യവാരം ആരംഭിച്ച പദ്ധതി ഡിസംബർ അവസാനത്തോടെ പൂർത്തീകരിച്ചു. ശുചിത്വമിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌നേഹാരാമങ്ങളുടെ തുടർപരിപാലനം എൻ.എസ്.എസ്. നിർവഹിക്കും. ഇതിനായി ഓരോ സ്‌നേഹാരമങ്ങൾക്കും 5000 രൂപ വീതം ശുചിത്വമിഷൻ നൽകും.

കോടിമതയിലെ പാർക്കിംഗ് ഗ്രൗണ്ട്, അനശ്വര പോയിന്റ്, സെമിത്തേരി റോഡ്, തിരുവാതുക്കൽ - അങ്ങാടി റോഡ്, പുന്നപ്പറമ്പ്, ലോഗോസ് ജംഗ്ഷൻ, തുറമുഖം റോഡ്, എസ്.എച്ച്.മൗണ്ട് -ചുങ്കം റോഡിലെ ഗാന്ധി പ്രതിമ ജങ്ഷൻ, പുതിയ കോവിൽ, ഇറഞ്ഞാൽ പാലം, ബോട്ട് ജെട്ടി റോഡ്, കളത്തിക്കടവ് പാലം, നീലിമംഗലം, തൂത്തുട്ടി കവല, പുത്തൻ പാലം മിനി എം.സി.എഫ് പരിസരം, കോട്ടയം കുടുംബാരോഗ്യ കേന്ദ്രം പരിസരം, പുത്തൻ പാലം തുമ്പൂർമുഴി പരിസരം എന്നിവിടങ്ങളിലാണ് സ്‌നേഹാരാമങ്ങൾ നിർമിച്ചത്.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ