Hot Posts

6/recent/ticker-posts

കേരള കർഷകരോടുള്ള കേന്ദ്ര ഗവണ്മെന്റ് അവഗണന അവസാനിപ്പിക്കണം: കർഷക യൂണിയൻ (എം)



പാലാ: കേരളകർഷരോടുള്ള കേന്ദ്ര സർക്കാരിന്റ അവഗണന അവസാനിപ്പിക്കണമെന്ന് കർഷക യൂണിയൻ എം പാലാ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. റബർ കർഷക ദ്രോഹം അവസാനിപ്പിക്കുക, കേരളത്തിലെ റബർ കൃഷി ഇല്ലാതാക്കാനുള്ള നടപടികൾ അവസാനിപ്പിക്കുക, കാർഷിക ഉത്പന്നങ്ങൾക്ക് വിലസ്ഥിരത ഫണ്ട്‌ ഏർപ്പെടുത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ജനുവരി 26ന് കോട്ടയത്ത്‌ വച്ച് സംയുക്തകർഷക സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ ധർണയിൽ പാലായിൽ നിന്ന് 100പേരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.             




നിയോജക മണ്ഡലം പ്രസിഡന്റ് അപ്പച്ചൻ നെടുമ്പള്ളിൽ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ജോസഫ്  ഉദ്‌ഘാടനം    ചെയ്തു. ജില്ലാ സെക്രട്ടറി ടോമി ഇടയോടി മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം സെക്രട്ടറി കെ.ഭാസ്കരൻ നായർ, ഭാരവാഹികളായ ടോമി തകിടിയേൽ, ജോയി നടയിൽ, പ്രതീഷ് ജോർജ്, ജെയ്സൺ ജോസഫ്, ജോയി കണിയാരകത്, ജോണി എടക്കര തുടങ്ങിയവർ പ്രസംഗിച്ചു.

Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്