Hot Posts

6/recent/ticker-posts

ചങ്ങാതി പദ്ധതി: ഇൻസ്ട്രക്ടർമാർക്ക് പരിശീലനം നൽകി



കോട്ടയം: സംസ്ഥാന സാക്ഷരതാ മിഷൻ കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാ പദ്ധതിയായ
'ചങ്ങാതി' യുടെ ഇൻസ്ട്രക്ടർമാർക്കുള്ള സർവേ പരിശീലനത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി നിർവഹിച്ചു. 



കുറവിലങ്ങാട് ദേവമാതാ കോളേജിലെ നാഷണൽ സർവീസ് സ്‌കീം വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ദേവമാതാ കോളജ്  പ്രിൻസിപ്പൽ ഡോ.സുനിൽ സി മാത്യു ചടങ്ങിൽ അദ്ധ്യക്ഷനായി.


കോളേജ് മൾട്ടി മീഡിയ ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.എം അബ്ദുൾകരീം മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.ആൻസി സെബാസ്റ്റ്യൻ, റെനീഷ് തോമസ്, അസിസ്റ്റന്റ് കോർഡിനേറ്റർ ആർ.സിംല, ഷീല കെ.എസ്, യു.ഡി മത്തായി, ഉഷാ എസ് കുമാർ, വിവേക് എന്നിവർ പ്രസംഗിച്ചു.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും