Hot Posts

6/recent/ticker-posts

ജനകീയ സമരാഗ്നി: പാലായിൽ ഒരുക്കങ്ങൾ ആരംഭിച്ചു



പാലാ: കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കെപിസിസി പ്രസിഡന്റ് സുധാകരൻ എംപിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നി ജാഥ ഫെബ്രുവരി 22 വ്യാഴാഴ്ച്ച 3:00 ന് പാലായിൽ എത്തിച്ചേരുന്നതിനോട് അനുബന്ധിച്ച് സംഘാടകസമിതി, സോഷ്യൽ മീഡിയ സബ് കമ്മിറ്റി, സ്വാഗതസംഘം കമ്മിറ്റി ഓഫീസിൽ കൂടി. 



കമ്മറ്റി വൈസ് ചെയർമാൻ ബിബിൻ രാജ്, സ്വാഗതസംഘം ഓഫീസ് സെക്രട്ടറി തോമസുകുട്ടി നെച്ചിക്കാട്ട്, കൺവീനർമാരായ അർജുൻ സാബു പാലാ, ടോണി തൈപ്പറമ്പിൽ, ബിനോ ചൂരനോലി, കമ്മറ്റി അംഗങ്ങളായ നിബിൻ ടി ജോസ്, ജോൺസൺ ഡൊമിനിക്, അമൽ ജോസ്, അലക്സ് മാത്യു, ജോമിറ്റ് ജോൺ, കൃഷ്ണജിത്ത് ജിനിൽ, മാത്യുസ് സോജൻ, ആൽബിൻ ഷിബു എന്നിവർ സംസാരിച്ചു.



കേരളത്തിൽ ബിജെപിയും സിപിഎമ്മും രഹസ്യകൂട്ട് രൂപപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനെതിരെ ജാഗ്രത പുലർത്തലാണ് ഈ തിരഞ്ഞെടുപ്പിലെ മുഖ്യ യുഡിഎഫ് അജൻഡയെന്നും പ്രഖ്യാപിച്ചു കൊണ്ടുള്ള സമരാഗ്നി ജാഥയാണ് വ്യാഴാഴ്ച്ച പാലായിൽ എത്തിച്ചേരുന്നത്.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും