Hot Posts

6/recent/ticker-posts

സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആചരിക്കാൻ തീരുമാനം: പരേഡിന് 22 പ്ലാറ്റൂണുകൾ പങ്കെടുക്കും

കോട്ടയം: ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആചരിക്കാൻ ജില്ലാ കളക്ടർ ജോൺ വി.സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന സ്വാതന്ത്ര്യദിനപരേഡിൽ 22 പ്ലാറ്റൂണുകൾ പങ്കെടുക്കും. പോലീസിന്റെ മൂന്നു പ്ലാറ്റൂണുകളും എക്സൈസ്, ഫോറസ്റ്റ് എന്നിവരുടെ ഓരോ പ്ലാറ്റൂണുകളും പരേഡിൽ പങ്കെടുക്കും.  


എൻ.സി.സി.യുടെ ആറു പ്ലാറ്റൂണുകൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ മൂന്നു പ്ലാറ്റൂണുകൾ, സ്‌കൗട്ട് ആൻഡ് ഗൈഡ്സിന്റെ നാലു പ്ലാറ്റൂണുകൾ, ജൂനിയർ റെഡ്ക്രോഡിന്റെ രണ്ടു പ്ലാറ്റൂണുകൾ എന്നിവയ്ക്കൊപ്പം രണ്ടു ബാൻഡ് പ്ലാറ്റൂണുകളും ഉണ്ടാകും. ഓഗസ്റ്റ് 11,12,13 തിയതികളിൽ പരേഡ് റിഹേഴ്സൽ നടക്കും.
കളക്ട്രേറ്റ് വിപഞ്ചിക ഹാളിൽ ചേർന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, സബ്് കളക്ടർ ഡി. രഞ്ജിത്ത്, പാലാ ആർ.ഡി.ഒ: കെ.പി. ദീപ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ, വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, തദ്ദേശ സ്വയംഭരണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ, ജില്ലാ സപ്ളൈ ഓഫീസർ സ്മിതാ ജോർജ്, 
ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ജോസ് അഗസ്റ്റിൻ, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. എ.ജെ. തോമസ്, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി. സജി മാർക്കോസ്, കോട്ടയം തഹസീൽദാർ കെ.എസ്. സതീശൻ, പൊതുമരാമത്ത് ഇലക്ട്രോണിക് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ മാത്യൂ ജോൺ, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ ട്രെയിനിങ് കമ്മിഷണർ റോയി പി. ജോർജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
ചേർപ്പുങ്കൽ ബിവിഎം കോളജിൽ MSc ആക്ച്വറിയൽ സയൻസ് തുടങ്ങുന്നു
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
മാലിന്യത്തെ അകലെ നിർത്തി അകലക്കുന്നം ഗ്രാമപഞ്ചായത്ത്