Hot Posts

6/recent/ticker-posts

മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്

പാലാ: ചരിത്രമുഹൂർത്തത്തിന് മീനച്ചിൽ ഗ്രാമപഞ്ചായത്ത് സാക്ഷ്യം വഹിക്കുകയാണ്. കേരളത്തിലെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച നവകേരളം കർമ്മ പദ്ധതിയുടെ SOSBOB സമ്പൂർണ്ണ പാർപ്പിട പദ്ധതി ലൈഫിന്റെ പൂർത്തീകരണത്തിലേയ്ക്ക് ആദ്യം കടക്കുന്ന പഞ്ചായത്തായി മാറുകയാണ് മീനച്ചിൽ ഗ്രാമപഞ്ചായത്ത്. 
നവകേരള സ്യഷ്‌ടിയുടെ ഭാഗമായി സമൂഹത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ട അഗതികളെയും നിർദ്ധനരായവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു അവരുടെ വരികയും ഉറപ്പാക്കുന്നതിനുമായി എല്ലാവർക്കും വീട് എന്ന കാഴ്‌ചപ്പാടാണ് ജീവിത സുരക്ഷ ലൈഫ് മിഷൻ പദ്ധതിയിലൂടെ യാഥാർത്ഥ്യമാക്കുന്നത് മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ 159 ഗുണഭോക്താക്കൾക്കാണ് പഞ്ചായത്തിലെ ഈ പദ്ധതിയിലൂടെ വീട് ലഭിച്ചിട്ടുള്ളത്. 
പല പഞ്ചായത്തുകളും വളരെ അഭിമാനകരമായ പരിമിതമായ ഗുണഭോക്താക്കൾക്കു മാത്രം ആനുകൂല്യം നൽകിയപ്പോൾ ലൈഫ് 2020 ലഭിച്ച അപേക്ഷകളിൽ അർഹരായ എല്ലാ അപേക്ഷകർക്കും തണലേകിക്കൊണ്ട് വീട് എന്ന സ്വപ്നം പൂർത്തീകരിക്കുന്നതിന് മീനച്ചിൽ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞു എന്ന ചാരിതാർത്ഥ്യത്തിലാണ് പഞ്ചായത്ത് ഭരണ സമിതി. 
ലൈഫ് മിഷൻ പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനവും താക്കോൽദാനവും ഈ മാസം 30 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.00 ന് പാലാ എം.എൽ.എ മാണി.സി കാപ്പന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുകയാണ്. പ്രസ്തുത യോഗത്തിൽ വെച്ച് തന്നെ പദ്ധതി വർഷത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും. 
ജോസ് കെ. മാണി മുഖ്യപ്രഭാഷണം നടത്തും. സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നേതാക്കൻമാർ പങ്കെടുക്കും. പഞ്ചായത്ത് ഏറെ പ്രാധാന്യം നൽകി നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയ്ക്കു തുടക്കം കുറിയ്ക്കുകയാണ്. പാലുല്‌പാദന രാഗത്ത് സ്വയംപര്യാപ്ത ഗ്രാമം ആയി മീനച്ചിൽ ഗ്രാമപഞ്ചായത്ത്‌. 
വാർത്താ സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജോ ജോൺ പൂവത്താനി, വൈസ് പ്രസിഡണ്ട് ലിൻസി മാർട്ടിൻ, മെംബർമാരായ ഇന്ദുപ്രകാശ്, നളിനി ശ്രീധരൻ, ബിജു റ്റി.ബി, ലിസമ്മ സാജൻ, ജോയി കുഴിപ്പാല, വിഷ്ണു പി.വി, പുന്നൂസ് പോൾ, ഷേർലി ബേബി, ജയശ്രീ സന്തോഷ്, ബിജു കുമ്പളന്താനം, ബിന്ദു ശശികുമാർ എന്നിവർ പങ്കെടുത്തു.


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
ഇടമറ്റം രത്നപ്പൻ അനുസ്മരണ സമ്മേളനം പാലായിൽ നടന്നു