Hot Posts

6/recent/ticker-posts

പ്രതികൂല കാലാവസ്ഥയിലും ആവേശകരമായി പാലാ ജൂബിലി വോളി 2024 നടന്നു

പാലാ സ്പോർട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന പാലാ ജൂബിലി വോളി 2024 പ്രതികൂല കാലാവസ്ഥയിലും വൻ ജനപങ്കാളിത്തത്തോടെ ആവേശകരമായി നടത്തപ്പെട്ടു. പാലാ മുനിസിപ്പൽ ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ പാലാ നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ ഉദ്ഘാടനം ചെയ്തു.


നഗരസഭ വിദ്യാഭ്യാസ കല - കായിക സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, കൗൺസിലറും കൺവീനറുമായ വി.സി പ്രിൻസ്, കൗൺസിലർ ജോസ് ചീരാംകുഴി, പ്രസിഡൻ്റ് അഡ്വ.സന്തോഷ് മണ്ണാർകാട്ട്, വി.സി ജയിംസ്, ജോയി പാലാത്ത്, കുഞ്ഞുമോൻ പാലായ്ക്കൽ, കുഞ്ഞുമോൻ മണർകാട്ട്, ജോർജ് വർഗ്ഗീസ്, തുടങ്ങിയവർ പ്രസംഗിച്ചു.  


ഡിസംബർ 2 മുതൽ 6 വരെ മത്സരം നടക്കും. ഉദ്ഘാടന മത്സരത്തിൽ പാലാ സെൻ്റ് തോമസ് കോളേജും, സെൻ്റ് ജോർജ് വാഴക്കുളവും ഏറ്റുമുട്ടി. ഇന്നത്തെ വിജയികളായ പാലാ സെൻ്റ് തോമസ് കോളേജ് പ്രോഗ്രസീവ് ചാരമംഗലവുമായി നാളെ ഏറ്റുമുട്ടും. 
ടൂർണ്ണമെൻ്റ് വിജയികൾക്ക് പാലായ്ക്കൽ ബട്ടൺ ഹൗസ് സ്പോൺസർ ചെയ്യുന്ന 25000 രൂപയും തയ്യിൽ എവർറോളിംഗ് ട്രോഫിയും, മാത്യു അരീക്കൽ മെമ്മോറിയൽ ട്രോഫിയും, റണ്ണറപ്പിന് പാലാ ഇലക്ട്രിക്കൽ & ബിൽ ഡേഴ്സ് നൽകുന്ന 15000 രൂപയും വി.സി ജോൺ തയ്യിൽ മെമ്മോറിയൽ ട്രോഫിയും നൽകും.




Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു