Hot Posts

6/recent/ticker-posts

വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി എസ്. ബിജു ചുമതലയേറ്റു

വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി സിപിഐയിലെ എസ്. ബിജു ചുമതലയേറ്റു. തുടർച്ചയായി ഇടതുപക്ഷം ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്താണ് വൈക്കം.
13 അംഗ ഭരണസമിതിയിൽ സിപിഎം എട്ട്, സിപിഐ നാല്, കോൺഗ്രസ് ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.ആദ്യ നാല് വർഷക്കാലം സിപിഎമ്മിലെ കെ.കെ.രഞ്ജിത്തായിരുന്നു പ്രസിഡൻറ്. എൽഡിഎഫിലെ ധാരണപ്രകാരമാണ് അവസാന ഘട്ടത്തിൽ ഒരു വർഷം സിപിഐക്ക് പ്രസിഡൻറ് സ്ഥാനം ലഭിച്ചത്.
എൽഡിഎഫ് പാർലമെൻററി പാർട്ടി തീരുമാനപ്രകാരം സിപിഎം പ്രതിനിധി കെ.എസ്.ഗോപിനാഥൻ പ്രസിഡൻറ് സ്ഥാനത്തേക്ക് എസ്. ബിജുവിൻ്റെ പേര് നിർദ്ദേശിച്ചു. സിപിഐ അംഗം എം.കെ.ശീമോൻ പിന്താങ്ങി. 
വരണാധികാരി കെ.വി. സുധീർ സത്യപ്രതിജ് ചൊല്ലി കൊടുത്തു ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജിത്ത് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ. വി.ബി. ബിനു, സി.കെ.ആശ എംഎൽഎ, ആർ.സുശീലൻ, പി.ശശിധരൻ, ജോൺ വി. ജോസഫ്, കെ. അജിത്ത് എക്സ് എം എൽ എ, സാബു പി. മണലൊടി, പി. പ്രദീപ്, പി. സുഗതൻ പി.എസ്. പുഷ്പമണി, മുൻ പ്രസിഡൻ്റ് കെ.കെ.രഞ്ജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ