Hot Posts

6/recent/ticker-posts

ജനപ്രതിനിധികൾ പൊതുപ്രവർത്തനം ദൈവ നിയോഗമായി കാണണം: ബിഷപ്പ് മാർ ജോസ് പുളിക്കൽ

കോട്ടയം: പൊതുജനങ്ങൾക്ക് സേവനം ചെയ്യാൻ നിശ്ചിത കാലത്തേക്ക് ജനങ്ങളാൽ നിയോഗിക്കപ്പെടുന്നവർ, അതൊരു ദൈവികമായ വിളിയും ജീവിത നിയോഗവുമായി കാണണമെന്ന് ബിഷപ്പ് മാർ ജോസ് പുളിക്കൽ പറഞ്ഞു. ധാർമികതയിലൂന്നിയ മനസ്സാക്ഷി രൂപീകരിച്ച്, രാഷ്ട്രനിർമ്മാണത്തിൽ ക്രിയാത്മകമായി ഇടപെടാൻ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
കേരളത്തിലെ മുപ്പത്തിരണ്ട് കത്തോലിക്കാ രൂപതകളിൽ നിന്ന് ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട്  സ്തുത്യർഹമായ സാമൂഹ്യ സേവനം നടത്തിയ ഓരോ വനിതകളെ  ആദരിക്കുന്നതിനായി, കെ.സി.ബി.സി.യുടെ ജസ്റ്റിസ്, പീസ് ആൻ്റ് ഡവലപ്പ്മെന്റ് കമ്മീഷൻ കോട്ടയത്ത് ആമോസ് സെന്ററിൽ വച്ച് സംഘടിപ്പിച്ച വനിതാ ദിനാഘോഷം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. 
സാമൂഹ്യ തിന്മകൾ എല്ലാ അതിരുകളും ഭേദിച്ച് നിറഞ്ഞാടുന്ന ഇക്കാലത്ത് സമൂഹത്തിൽ ക്രൈസ്തവ മൂല്യങ്ങളുടെ പുളിമാവാകുവാൻ തയ്യാറാകണമെന്ന് ബിഷപ്പ് പ്രതിനിധികളെ ഉദ്ബോധിപ്പിച്ചു. കെ.സി.ബി.സി.യുടെ ആദര സൂചകമായി ബിഷപ്പ് മൊമെന്റോ നൽകി. 
കേരളാ സോഷ്യൽ സർവ്വീസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിച്ചുവരുന്ന വനിതാ സ്ത്രീശാക്തീകരണ പ്രസ്ഥാനമായ ദർശൻ്റെ സംസ്ഥാന അദ്ധ്യക്ഷ റാണി ചാക്കോ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ്ജ് മുഖ്യാതിഥിയായി. ദർശൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജെസ്സി റെജി, സെക്രട്ടറി പ്രമീള ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.
'സമഗ്ര നേതൃപാടവം സമൂഹ്യ ഉന്നമനത്തിനായി' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാർ പാലാ രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പബ്ലിക് റിലേഷൻസ് ഓഫീസർ ഡാൻ്റിസ് കൂനാനിക്കൽ നയിച്ചു. കേരളാ സോഷ്യൽ സർവ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ സ്വാഗതമാശംസിച്ചു. പ്രോഗ്രാം ഓഫീസർ സജോ ജോയി, മാനേജർ വിശാൽ ജോസഫ്, ജിൻസ്മോൻ ജോസഫ് നേതൃത്വം നൽകി.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും