Hot Posts

6/recent/ticker-posts

ചേർപ്പുങ്കൽ YMCWA യുടെ നേതൃത്വത്തിൽ ജാഗ്രത സമിതി രൂപീകരിച്ചു

പാലാ: ചേർപ്പുങ്കലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്നുകളുടെ ഉപയോഗം കൂടിയതിനാൽ, നാല് പഞ്ചായത്തുകളിലെ ചേർപ്പുങ്കൽ ചുറ്റുവട്ട പ്രദേശത്തെ ജനപ്രതിനിധികളെയും സമൂഹത്തിലെ നാന തുറയിലുള്ള ആളുകളെയും ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിക്കുകയും ചെയ്തു. പ്രസിഡണ്ട്‌ ഷൈജു കോയിക്കൽ അധ്യക്ഷത വഹിച്ചു.   
തമാശയ്ക്ക് മയക്കുമരുന്ന് ഉപയോഗിക്കുവാൻ തുടങ്ങി, പക്ഷേ ഇപ്പോൾ ജീവിതം നശിച്ച അവസ്ഥയിൽ ആയി ജീവിക്കുന്നവർക്ക്, തിരികെ ജീവിതത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക്, ഒരു കൈത്താങ് ആവാൻ സമിതി തീരുമാനിച്ചു. കൗൺസിലിംഗ്, ചികിത്സ തുടങ്ങിയതൊക്കെ വിമുക്തി മിഷനുമായി സഹകരിച്ചു ചെയ്ത് നൽകുവാനും, ആവശ്യമായ ബോധവത്കരണം നൽകുവാനുമായി വിമുക്തി ആൻഡ് ബോധവത്കരണ സ്പെഷ്യൽ കമ്മിറ്റി രൂപീകരിച്ചു.
ഉല്ലാസ് പാലമ്പുരയിടം, മാത്യു എം കുര്യാക്കോസ് (ചേർപ്പുങ്കൽ റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട്‌ ), സാജു കൂടത്തിനാൽ (ചേർപ്പുങ്കൽ സ്കൂൾ PTA പ്രസിഡന്റ് ), രാജേഷ് R(കൊഴുവനാൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ) തുടങ്ങിയവരെയും ചുമതലപ്പെടുത്തി. ജാഗ്രത സമിതി കോർഡിനേറ്റർമാരായി ദീപു പുതിയവീട്ടിൽ,സച്ചിൻ സദാശിവൻ (കടപ്ലാമറ്റം പഞ്ചായത്ത് മെമ്പർ ), സതീശൻ ശ്രീനിലയം, രഞ്ജിത് ജി മീനാഭവൻ (മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട്‌ ) തുടങ്ങിയവരെ ചുമതലപ്പെടുത്തി.
പല സാഹചര്യങ്ങൾ കൊണ്ടും മയക്കുമരുന്നുകൾക്ക് അടിമകൾ ആകുന്നവരുടെ മുന്നോട്ടുള്ള ജീവിതം പലപ്പോളും വളരെ ദയനീയം ആണെന്നും കൃത്യമായ ബോധവൽകരണം ആവിശ്യം ആണെന്നും മാതാപിതാക്കൾ കുട്ടികളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കണമെന്നും രക്ത ബന്ധം പോലും മറക്കുന്ന വിപത്തിൽ നിന്നും ഓടി രക്ഷപെടണമെന്നും സെമിനാറിൽ സംസാരിച്ച എക്സയ്‌സ് പാലാ ഡിവിഷൻ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ഇൻസ്‌പെക്ടർ ജെക്സി ജോസഫ് പറഞ്ഞു. 
ജാഗ്രത സമിതി രക്ഷാധികാരി ആയി ജോസ്മോൻ മുണ്ടക്കൽ (ജില്ലാ പഞ്ചായത്ത് മെമ്പർ) നേയും ഉപദേസക സമിതി അംഗങ്ങൾ ആയി ത്രേസ്യാമ്മ സെബാസ്റ്റ്യൻ (കടപ്ലമറ്റം പഞ്ചായത്ത് പ്രസിഡണ്ട്‌ ), ജീന അജിത് (ബ്ലോക്ക് മെമ്പർ ), മേഴ്‌സി ജോൺ (ബ്ലോക്ക് മെമ്പർ ), മിനി ജെറോം (കിടങ്ങൂർ പഞ്ചായത്ത് മെമ്പർ ), ടോം മാത്യു വടാനാ (വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട്‌ ), ആര്യ സബിൻ (മുത്തോലി പഞ്ചായത്ത് മെമ്പർ ) തുടങ്ങിയവരെയും തിരഞ്ഞെടുത്തു.
കുറഞ്ഞ അളവിലുള്ള കഞ്ചാവ് ഇടപാടുകൾ ചെറിയ തെറ്റ് ആയി പരിഗണിക്കുന്നത് ഉൾപ്പെടെ ഉള്ള നിയമത്തിൽ ഭേതഗതി വരുത്തുന്നതിനും സാധാരണ ജനങ്ങൾക്ക്‌ ലഭിക്കാത്ത സുഖ സൗകര്യങ്ങളും വിശിഷ്ട ഭക്ഷണങ്ങളും മനുഷ്യ അവകാശങ്ങളുടെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്ക് നൽകുമ്പോൾ, ആളുകൾക്ക് ജയിലിൽ പോകുവാനുള്ള പേടി ഇല്ലാതാക്കിയെന്നും ഇതിന് എതിരെ പരാതി നൽകുവാൻ ഉള്ള പ്രവർത്തനങ്ങൾക്കും ഇവിടെ തുടക്കം കുറിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800 


Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയുടെ അവലോകന യോഗം നടന്നു