Hot Posts

6/recent/ticker-posts

തീക്കോയി വില്ലേജ് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി INTUC തീക്കോയി മണ്ഡലം കമ്മിറ്റി

തീക്കോയി: ഭൂനികുതി വർദ്ധനവിനെതിരെ ഐഎൻടിയുസി തീക്കോയി മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി. അഡ്വ. വി ജെ ജോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ഭൂനികുതി വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതതെന്നും കർഷകർ കൃഷി ചെയ്താൽ വന്യമൃഗങ്ങളുടെ ആക്രമണം മൂലം കൃഷി ചെയ്യുന്നതിനോ നാട്ടിൽ സ്വൈര്യമായി ജീവിക്കുന്നതിനും സാധിക്കുന്നില്ല. കർഷകർക്ക് ആവശ്യമായ സംരക്ഷണം നൽകുന്ന നിയമങ്ങൾ സർക്കാർ നടപ്പിലാക്കണമെന്ന് കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ് ആവശ്യപ്പെട്ടു. 
പൂഞ്ഞാർ നടുഭാഗം വില്ലേജിലും തീക്കോയി വില്ലേജിലും റവന്യൂ വകുപ്പിന്റെയും ഭരണകക്ഷിയുടെയും പിൻബലത്തിൽ നടക്കുന്ന സർക്കാർ വക ഭൂമി കയ്യേറ്റം ഒഴിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആശാവർക്കർമാരുടെ സമരം എത്രയും പെട്ടെന്ന് ചർച്ചചെയ്ത് പരിഹാരം കണ്ടെത്തണമെന്നും അല്ലാത്തപക്ഷം സർക്കാരിനെതിരെ ശക്തമായ സമര പരിപാടിയുമായി മുന്നോട്ടു പോകുമെന്നും ഫിലിപ്പ് ജോസഫ് പറഞ്ഞു. 
പിഎസ്‌സി  മെമ്പർമാർക്ക് ഒന്നര ലക്ഷം രൂപ കൂട്ടിക്കൊടുക്കാമെങ്കിൽ പാവപ്പെട്ട ആശാവർക്കർമാരെ ചർച്ചയ്ക്ക് പോലും വിളിക്കാൻ മുഖ്യമന്ത്രിക്ക് മനസ്സില്ലായെന്നും ഉദ്ഘാടന യോഗത്തിൽ അദ്ദേഹം പറഞ്ഞു. 
ധർണ്ണ സമരത്തിന് ഗ്രാമപഞ്ചായത്ത് മെമ്പർ  ബിനോയ് ജോസഫ് സ്വാഗതം പറഞ്ഞു. ധർണ്ണ സമരത്തിന് ആശംസകൾ അർപ്പിച്ച് ഡിസിസി സെക്രട്ടറി ജോയിസ് കറിയ, റീജണൽ പ്രസിഡണ്ട് നാസർ പനച്ചി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അഡ്വ. സതീഷ് കുമാർ, ഡിസിസി മെമ്പർമാരായ പി എച്ച് നൗഷാദ്, വർക്കിച്ചൻ വയമ്പോത്തനാല്‍, ഐഎൻടിയുസി ജില്ലാ സെക്രട്ടറി ടോമി മാടപ്പള്ളി, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി എംസി വർക്കി, ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട്മാരായ ബിനോയി ഇലവുങ്കൽ എരുമേലി, പി പി നൗഷാദ് ഈരാറ്റുപേട്ട, സുരേഷ് പി ജി തീക്കോയി, മാത്യു സെബാസ്റ്റ്യൻ പോർക്കാട്ടിൽ, ജോർജ് എൻ ജെ നമ്മുടാകം, പി മുരുകൻ എന്നിവർ പ്രസംഗിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800  


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും