Hot Posts

6/recent/ticker-posts

അനന്തഭദ്രം എന്ന ചിത്രത്തിന്‍െറ രണ്ടാം ഭാഗം ചലച്ചിത്രമാകുന്നു.

അനന്തഭദ്രം എന്ന ചിത്രത്തിന്‍െറ രണ്ടാം ഭാഗം ചലച്ചിത്രമാകുന്നു.
മാന്ത്രിക ദൃശ്യങ്ങളിലൂടെ വായനക്കാരെയും പ്രേക്ഷകരെയും അത്ഭുതപ്പെടുത്തിയ അനന്തഭദ്രം എന്ന ചിത്രത്തിന്‍െറ രണ്ടാം ഭാഗം ചലച്ചിത്രമാകുന്നു. മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച് വായനക്കാരുടെ ഇഷ്ട നോവലായി മാറിയ ഭദ്രാസനമാണ് ചലച്ചിത്രമായി എത്തുന്നത്. അനന്തഭദ്രത്തില്‍ മനോജ് കെ. ജയന്‍ അവസ്മരണീയമാക്കിയ ദിഗംബരനിലൂടെയാണ് ഭദ്രാസനത്തിന്‍െറ കഥ വികസിക്കുന്നത്. തന്‍െറ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഭദ്രാസനത്തിലെ ദിഗംബരനെയും മനോജ് കെ. ജയന്‍ നോക്കി കാണുന്നത്. കലാഭവന്‍ മണിയുടെ ചെന്പനാശാരിയും അതിശക്തമായ കഥാപാത്രമായി എത്തുന്നു. തിരുവന്പാടി തന്പാന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തുന്ന ഹരിപ്രിയയാണ് നായിക.പ്രശസ്ത ആഡ് ഫിലിം മേക്കറായ ജബ്ബാര്‍ കല്ലറയ്ക്കല്‍ എന്ന ജബ്ബാര്‍ കെ സംവിധാനം ചെയ്‌യുന്ന ഭദ്രാസനം പല്ലവി ഇന്‍റര്‍നാഷണലിന്‍െറ ബാനറില്‍ സജിത് കുമാറാണ് നിര്‍മ്മിക്കുന്നത്.പ്രശസ്ത മാന്ത്രിക നോവലിസ്റ്റും അനന്തഭദ്രത്തിന്‍െറയും ഭദ്രാസനത്തിന്‍െറയും രചയിതാവുമായ സുനില്‍ പരമേശ്വരന്‍ തന്നെയാണ് ഭദ്രാസനത്തിന്‍െറ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. സംഗീതസംവിധായകനായ മന്‍സൂര്‍ അഹമ്മദിനോടൊപ്പം ജയശ്രീ കിഷോറും ഗാനം രചിച്ചിരിക്കുന്നു.വിഷ്വല്‍ ഇഫക്ടസിനും സൗണ്ട് ഇഫക്ടസിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ഏറ്റവും മികച്ച ആധുനിക സങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. തമിഴ്-തെലുങ്ക് സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകനായ രവിവര്‍മ്മന്‍ ആണ് ഈ ചിത്രത്തിനുവേണ്ടി ക്യാമറ നിര്‍വ്‌വഹിക്കുന്നത്. സംഘട്ടനരംഗങ്ങളില്‍ ഭീകരത സൃഷ്ടിക്കുന്ന ദിലീപ് സുബ്ബരായന്‍ സംഘട്ടനവും, ഇന്ത്യന്‍ സിനിമയിലെ മികച്ച എഡിറ്റര്‍മാരിലൊരാളായ ആന്‍റണി ചിത്രസംയോജനവും, ഗിരീഷ് മേനോന്‍ കലാസംവിധാനവും, എസ്.പി സതീഷ് വസ്ത്രാലങ്കാരവും, പട്ടണം റഷീദ് മേക്കപ്പും നിര്‍വ്‌വഹിക്കുന്നു. സഞ്ജു വൈക്കമാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, പി.ആര്‍.ഒ- എ.എസ് ദിനേഷ്.മലയാളത്തിലെ മികച്ച നടീനടന്മാര്‍ കഥാപാത്രങ്ങളായി എത്തുന്ന ഭദ്രാസനം ഏപ്രില്‍ അവസാനവാരത്തോടെ രാമേശ്വരം, ധനുഷ്‌കോടി, ഹൈദരാബാദ്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കുന്നു. വിതരണം പല്ലവി റിലീസ്.
Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി