Hot Posts

6/recent/ticker-posts

അന്ന് പറഞ്ഞ മരണസംഖ്യ ശരിയല്ലെന്ന് ചൈന! വീണ്ടും തിരുത്തി.. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ വൻ വർധനവ്


വുഹാൻ ∙ കോവിഡ്-19 പൊട്ടിപ്പുറപ്പെട്ട വുഹാനിലെ മരണസംഖ്യ ചൈന തിരുത്തി. ഇതുവരെ പറഞ്ഞ മരണനിരക്കില്‍ 50 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. തെറ്റുകള്‍ പറ്റിയതോ വിട്ടുപോയതോ ആകാമെന്ന് ചൈനീസ് അധികൃതര്‍ ഇപ്പോൾ പറയുന്നു. വുഹാനിലെ മരണസംഖ്യയെക്കുറിച്ച് നേരത്തെ സംശയമുയർന്നിരുന്നു. കോവിഡ് 19 ബാധിച്ച് 1,290 പേർ കൂടി മരിച്ചതായി വുഹാൻ ഭരണകൂടം സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു

വെള്ളിയാഴ്ച പുറത്തുവിട്ട ഔദ്യോഗിക  കണക്കുകളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ മരണസംഖ്യ 4,632 ആയി. ചില രോഗികൾ വീട്ടിൽ വച്ചു മരിച്ചുവെന്നും അത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പറയുന്നു. വുഹാനിലെ രോഗബാധിതരുടെ എണ്ണം 50,333 എന്നും തിരുത്തിയതായി സര്‍ക്കാര്‍ വ്യക്തമാക്കി. രോഗവിവരങ്ങള്‍ ചൈന മറച്ചുവയ്ക്കുകയായിരുന്നുവെന്ന അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്  തുടങ്ങിയ രാജ്യങ്ങളുടെ ആരോപണം ശരിവയ്ക്കുന്നതാണു പുറത്തുവരുന്ന പുതിയ കണക്കുകള്‍.

മരണസംഖ്യയെ കുറിച്ച് സംശയം ഉയർന്നതിനെ തുടർന്ന് യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ചൈനയ്ക്കു മേൽ സമ്മർദ്ദം ഉണ്ടായിരുന്നു. വുഹാനിലെ മാർക്കറ്റിൽ നിന്നാണ് വൈറസ്  പൊട്ടിപ്പുറപ്പെട്ടതെന്ന് ചൈന പറഞ്ഞിരുന്നു എന്നാൽ വുഹാനിലെ ലബോറട്ടറിയിൽ നിന്നാണോ വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നും അന്വേഷിക്കുന്നുണ്ട്. എന്നാൽ നഗരത്തിലെ ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധിച്ചത് ആദ്യ ദിവസങ്ങളിൽ വേഗത്തിലായിരുന്നു. ഇക്കാര്യങ്ങളും ചൈന പുറത്തുവിട്ടിരുന്നില്ല.



Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും